
അമേരിക്കയില്‍ സൌരോര്‍ജ്ജ നിലയയങ്ങള്‍ തന്നത്താനെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. സാന്‍ഡിയാഗോ ആസ്ഥാനമായ Sempra
Generation അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം Boulder City, Nev. ല്‍ പണിതു തീര്‍ത്തു. ലാസ് വെഗാസില്
നിന്ന് 64 കിലോമീറ്റര്‍ അകലെയാണിത്. 48-മെഗാവാട്ടിന്റെ Copper Mountain Solar ന് 775,000 thin-film സോളാര്‍ പാനലുകളുണ്ട്.
14,000 വീടുകള്‍ക്ക് അത് വൈദ്യുതി നല്കും.
ജനുവരി 2010 നാണ് 380 ഏക്കര്‍ മരുഭൂമിയില്‍ അവര്‍ പണി തുടങ്ങിയത്. 350 നിര്‍മ്മാണ തൊഴിലാളികള്‍ 775,000 thin-film
സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സൂര്യപ്രകാശത്തില് നിന്ന് നേരിട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി.
സോളാര്‍ പാനലുകള്‍ നല്കിയതും സാങ്കേതിക സഹായം കൊടുത്തതും അരിസോണ, Tempe ലെ First Solar ആണ്.
Copper Mountain Solar ന്റേയും അടുത്തുള്ള 10-MW El Dorado Solar ന്റേയും വൈദ്യുതി 20-വര്‍ഷത്തേക്കുള്ള ഒരു കാരാര്‍ പ്രകാരം
വാങ്ങിയിരിക്കുന്നത് Pacific Gas & Electric (PG&E) എന്ന ഒരു കമ്പനിയാണ്. കാലിഫോര്‍ണിയയിലെ വൈദ്യുത
വിതരണ കമ്പനികള്‍ 2020 ഓടെ 33% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അരിസോണയി ല്‍ 600-MW സൌരോര്‍ജ്ജ നിലയം പണിയാനുള്ള ഒരു പദ്ധതി Sempra Generation അടുത്ത വര്‍ഷം തുടങ്ങും.
കാലിഫോര്‍ണിയയിലെ Kern County ല്‍ 200-MW നിലയം പണിയാനുള്ള അംഗീകാരം കിട്ടിയിട്ടുണ്ട്. കൊളറാഡോയില്‍ പണി
നടക്കുന്ന 250-MW കാറ്റാടി നിലയം പദ്ധതിയില്‍ BP യോടൊപ്പം തുല്ല്യ പങ്കാളികളായിരിക്കും ഇവര്‍.
– from discovery.com
ഇത്ര വേഗത്തില്‍ പണി തീര്‍ക്കാവുന്ന വേറെ ഏത് ഊര്‍ജ്ജോത്പാദന മാര്‍ഗ്ഗമാണുള്ളത്. എണ്ണക്കും, കല്ക്കരിക്കും ആണവത്തിനും
നല്‍കുന്ന സബ്സിഡികള്‍ ഇല്ലാതാക്കുക.