വലിയ ദാഹം

വസ്‌തുത: ആണവനിലയങ്ങളേക്കാള്‍ ദാഹമുള്ള മറ്റൊന്നുമില്ല. റിയാക്റ്റര്‍ കോറിന്റെ ആഴങ്ങളില്‍ അവ വെള്ളം ഉപയോഗിക്കുന്നു, അവര്‍ക്ക് നദികള്‍ വേണം ദാഹമകറ്റാന്‍.

അമേരിക്കയിലെ സാധാരണ ആണവനിലം ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 11 കോടി ലിറ്റര്‍ ജലം ഉപയോഗിക്കും. ന്യൂയോര്‍ക്ക് നഗരം മൊത്തത്തില്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നത് 17 കോടി ലിറ്റര്‍ ജലമാണ്. അതായത് 50 ലക്ഷം ആള്‍ക്കാരുടെ ഒരു നഗരം ഉപയോഗിക്കുന്ന ജലത്തിന്റെ അത്ര തന്നെ വേണം ഒരു ആണവ നിലയത്തിന് ദാഹം മാറ്റുവാന്‍. അമേരിക്കയില്‍ 104 ആണവനിലയങ്ങളാണുള്ളത്. ലോകത്തെ മൊത്തം നിലയങ്ങളുടെ നാലിലൊന്ന്.

ജപ്പാനില്‍ സുനാമിയുണ്ടായിട്ട് ഒരു മാസം കഴിഞ്ഞു. ആയിരക്കണക്കിന് ലിറ്റര്‍ ആണവ മലിനജലം ഫുകുഷിമ നിലയത്തില്‍ നിന്ന് പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്നു. ആണവനിലയത്തിന് ജലം ആവശ്യമുണ്ടെന്ന് കാര്യം ഇത് നമ്മേ ബോധിപ്പിക്കുന്നു. എന്നാല്‍ മിക്കപ്പോഴും ആണവനിലയങ്ങളുടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വിട്ടുപോകുന്ന ഒന്നാണ് അവയുടെ അമിത ദാഹം. നീരാവിയുടെ രൂപത്തിലുള്ള ജലമാണ് ആണവ നിലയങ്ങളില്‍ ടര്‍ബൈന്‍ തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ നമ്മേ റിയാക്റ്റര്‍ കോറില്‍ നിന്നുള്ള അണുവികിരണത്തില്‍ നിന്ന് സംരക്ഷിക്കാനും ആണവിനിലയം ജലം ഉപയോഗിക്കുന്നുണ്ട്.

ഫുകുഷിമയില്‍ നിന്നുള്ള “ആണവവികിരണമുള്ള ജലം” എന്നത് സംശയമുണ്ടാക്കുന്ന പദമാണ്. ജലത്തിന് ഒരിക്കലും ആണവ ശേഷിയുള്ളതല്ല. കോറില്‍ നിന്നുള്ള ന്യൂട്രോണുകളുടെ ധാര ആഗിരണം ചെയ്ത് മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ല. അതുകൊണ്ടു കൂടിയാണ് റിയാക്റ്ററില്‍ ജലം ഉപയോഗിക്കുന്നതും. അതുകൊണ്ടാണ് ആണവചാരം (“spent” nuclear fuel) ജലം നിറച്ച ടാങ്കുകളില്‍ സൂക്ഷിക്കുന്നതും. ജലം ഇന്ധനത്തെ തണുപ്പിക്കും. അതോടൊപ്പം ആണവ വികിരണ കവചമായും പ്രവര്‍ത്തിക്കുന്നു.

എങ്കില്‍ ഫുകുഷിമ നിലയത്തില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്കൊഴുകുന്ന ജലം എങ്ങനെ ആണവ വികിരണ ശേഷിയുള്ളതാകും?

ഫുകുഷിമ നിലയത്തില്‍ നിന്ന് ശേഖരിക്കപ്പെട്ട ഈ ജലം അഴുക്കായതാണ്. അതില്‍ ആണവശേഷിയുള്ള മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. സാധാരണ അഴുക്കും കെട്ടിടം പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായ പൊടിയും മറ്റ് ചെറു കല്ലുകളും റിയാക്റ്ററിന്റെ തന്നെ കോണ്‍ക്രീറ്റ് ഭാഗങ്ങളുമൊക്കെയാണ് ഈ മാലിന്യങ്ങള്‍.

ജലത്തിന് ആണവശേഷി ഇല്ലാത്തതുകൊണ്ട് ഈ ആണവമാലിന്യങ്ങളെ ജലത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കാം. ആണവ വിമുക്തമാക്കാന്‍ കഴിയുന്ന ചുരുക്കം ചില വസ്തുക്കളില്‍ ഒന്നാണ് ജലം. സാധാരണ അരിപ്പ ശുദ്ധീകരണം കൊണ്ടു തന്നെ ജലം ശുദ്ധീകരിക്കാം. അല്ലെങ്കില്‍ ion-exchange beds പോലുള്ള വിദഗ്ദ്ധ ശുദ്ധീകരണിയുപയോഗിക്കാം. ടാപ്പ് വെള്ളം ശുദ്ധീകരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായ പരിപാടിയാണിത്. എന്നാലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. സത്യത്തില്‍ എല്ലാ ആണവ നിലയങ്ങളും ഈ അരിപ്പ എല്ലാ സമയത്തും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ഫുകുഷിമ ജലം വെറുതെ ബാഷ്പീകരിക്കാനനുവദിച്ചെങ്കില്‍ അത് ശുദ്ധീകരിക്കപ്പെടുമായിരുന്നു. ആണവ ശേഷിയുള്ള മാലിന്യങ്ങള്‍ അടിയില്‍ അടിയുമായിരുന്നു. അത് പിന്നീട് സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്താല്‍ മതി. പക്ഷേ ആണവമാനില്യമടങ്ങിയ ജലം കൂടുതല്‍ അപകടകരമാണ്. വേഗം കൂടുതല്‍ സ്ഥലത്തേക്ക് അത് പടരും.

മിക്ക ഊര്‍ജ്ജോത്പാദന രീതികളും ജലം വളരേറെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫുകുഷിമ ദുരന്തം നമ്മേ ആണവനിലയത്തിലെ ജലത്തിന്റെ പ്രാധാന്യം ശക്തമായി ഉദ്ബോധിപ്പിക്കുന്നു.

വൈദ്യുതിയും ജലവും പരസ്പരം വളരേറെ ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ആ ബന്ധം അവഗണിക്കപ്പെടുന്നു.

അമേരിക്കയിലെ ജലത്തിന്റെ ഏറ്റവും വലിയ ഉപയോഗം വൈദ്യുത നിലയങ്ങളാണ് നടത്തുന്നത്. അമേരിക്കയിലെ ജലത്തിന്റെ 49% വും ഉപയോഗിക്കുന്നത് വൈദ്യുത നിലയങ്ങളാണ്. വൈദ്യുത നിലയങ്ങള്‍ സാധാരണ വീടുകള്‍ ഉപയോഗിക്കുന്ന ജലത്തിന്റെ 7 മടങ്ങ് ജലം ഉപയോഗിക്കുന്നു. എങ്കില്‍ ആരാണ് ഈ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയ ഉപഭോക്താവ്? സംശയം വേണ്ട ജല ശുദ്ധീകരണ ശാലകളും ജല പമ്പ് സ്റ്റേഷനുകളുമാണ് വൈദ്യുതിയുടെ വലിയ ഉപഭോക്താക്കള്‍.

Adapted from The Big Thirst: The Secret Life and Turbulent Future of Water, to be published in April by Free Press / Simon & Schuster. © 2011, Charles Fishman.

– from fastcompany.com

ഒരു അഭിപ്രായം ഇടൂ