1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് വേണ്ട infrastructure നല്‍കുന്ന കമ്പനിയാണ് Unirac, Inc. അവരുടെ Unirac ISYS Ground Mount (IGM) രീതി ഉപയോഗിച്ച് അവരും Wise Power Systems ഉം കൂടിച്ചേര്‍ന്ന് ന്യൂ ജഴ്സിയിലെ (New Jersey) Vineland ഒരു സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. അഞ്ച് snowstorms ന് ഇടയിലും അവര്‍ക്ക് വെറും 40 ദിവസം കൊണ്ട് 1.1 മെഗാവാട്ട് നിലയത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 4,080 പാനല്‍ മൊഡ്യൂളുകളാണ് ഈ നിലയത്തിനുള്ളത്. RFC Container Co. Inc.ഉം Russo Farms ഉം ആണ് ഈ നിലയത്തിന്റെ ഉടമസ്ഥര്‍.

വടക്കന്‍ അമേരിക്കയിലെ കാലാവസ്ഥയില്‍ നിലയത്തിന്റെ on-site പുനസംഘടന വിഷമമേറിയ പണിയാണ്. അവിടെ IGM രീതിയുടെ ഗുണം പ്രകടമായത്. മൊത്തം പ്രജക്റ്റിന്റെ മനുഷ്യാധ്വാനത്തിന്റെ 30% പുരക്കകത്ത് (indoors) തന്നെ വെച്ച് ചെയ്യുകയാണ് ഈ രീതി. ഇത് സ്ഥാപന വേഗത കൂട്ടുകയും മനുഷ്യാധ്വാനം കുറക്കുകയും ചെയ്യും.

– from bradenton.com

ഒരു അഭിപ്രായം ഇടൂ