അമേരിക്കയിലടിച്ച കൊടുംകാറ്റ് അലബാമയിലെ ഒരു ആണവനിലയത്തിലേക്കുള്ള വൈദ്യുതി തകരാറിലാക്കി. [ഫുക്കുഷിമയില്‍ അത് സംഭവിച്ചത് നാം കണ്ടതാണല്ലോ.] അലബാമയില്‍ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് തല്‍ക്കാലം രക്ഷപെട്ടു. അതുകൊണ്ട് ഇന്ധന ദണ്ഡുകള്‍ ഉരുകിയില്ല. നിലയത്തിന്റെ വൈദ്യുതോല്‍പ്പാദനം നിര്‍ത്തിവെക്കുകയും ചെയ്തു. Browns Ferry ആണവനിലയത്തിലെ ഈ സംഭവത്തെക്കുറിച്ച് വിശകലനം ചെയ്യാന്‍ U.S. Nuclear Regulatory Commission യോഗം ചേര്‍ന്നു. ഈ നിലയം 26 ലക്ഷം വീടുകള്‍ക്കാണ് വൈദ്യുതി നല്‍കിയിരുന്നത്.
എട്ട് ഡീസല്‍ ജനറേറ്ററുകളില്‍ ഒരണ്ണം തകരാറിലായി. ബാക്കി ഏഴണ്ണത്തില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇപ്പോള്‍ നിലയത്തെ തണുപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്. [സാധാരണ വൈദ്യുതനിലയങ്ങളേ പോലല്ല ആണവ നിലയങ്ങള്‍. അവ നിര്‍ത്തിയിട്ടാലും ഇന്ധന ദണ്ഡുകളേയും ആണവ ചാരത്തേയും (spent fuel) തണുപ്പിക്കണം. അല്ലെങ്കില്‍ അവ ഉരുകി വലിയ പ്രശ്നമാകും.]
ഫുക്കുഷിമ ആണവ ദുരന്തത്തിന് ശേഷം അമേരിക്കയും മറ്റ് രാജ്യങ്ങളും അതീവ ശ്രദ്ധയോടെയാണ് ആണവനിലയങ്ങളെ നിരീക്ഷിക്കുന്നത്. പ്രകൃതി ദുരന്തങ്ങളേ നേരിടാന്‍ രാജ്യത്തെ വൈദ്യുത നിലയങ്ങള്‍ക്ക് എത്രമാത്രം കെല്‍പ്പുണ്ടെന്നുള്ളത് ഏവരേയും അലട്ടുന്ന ഒരു പ്രശ്നമാണ്.
– from theepochtimes.com
ഇന്‍ഡ്യന്‍ ആണവ പരിപാടികള്‍ നിര്‍ത്തിവെക്കുക.