207 MW ഉള്‍ക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി

90 കാറ്റാടിയുള്ള 207 MW ന്റെ കാറ്റാടി പാടം Siemens ഉം E.ON ഉം ചേര്‍ന്ന് ബാള്‍ട്ടിക് കടലില്‍ ആറാഴ്ച്ച് നേരത്തെ പണിതീര്‍ത്ത് വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങി.

2.3 MW, 93 മീറ്റര്‍ നീളമുള്ള 90 കാറ്റാടികള്‍ Siemens Energy ജര്‍മ്മനിയിലെ E.ON ന് വേണ്ടി വെറും 122 ദിവസം കൊണ്ട് ഡന്‍മാര്‍ക്കില്‍ സ്ഥാപിച്ചു. ഇവര്‍ രണ്ടു പേരും London Array എന്ന ബ്രിട്ടണിലെ ലോകത്തിലെ ഏറ്റവും വലിയ gigawatt-class ഉള്‍ക്കടല്‍ കാറ്റാടി പാടത്തിനായി പ്രവര്‍ത്തിക്കുന്നവരാണ്.

ഇപ്പോഴുള്ള ഏറ്റവും വലിയ ഉള്‍ക്കടല്‍ കാറ്റാടി പാടം Rødsand II ആണ്. Rødsand I ആണ് തൊട്ടു പിറകില്‍. അതിന് 72 കാറ്റാടികളേയുള്ലു. അത് 2003 മുതല്‍ തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിക്കുന്നു.

$55.4 കോടി ഡോളറാണ് E.ON കാറ്റാടി പാടത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്.

– from renewableenergyworld.com

ഒരു അഭിപ്രായം ഇടൂ