വാറന്റില്ലാതെ തന്നെ നിങ്ങളുടെ പാസ്‌വേഡും സാമ്പത്തിക വിവരളുമുള്‍പ്പടെ എല്ലാം നേടാനുള്ള നിയമം നടപ്പാക്കുന്നു.
2008 ലെ IT Amendment Act, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്ര സംഭാഷണത്തെ തടയുന്നു എന്ന് പരാതിയുണ്ടെങകിലും അത് സര്‍ക്കാരിന് പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെയൊ വാറന്റില്ലാതെയോ ചോര്‍ത്തിയെടുക്കാനും അവകാശം നല്‍കുന്നതാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുകയാണ്. Information Technology (Reasonable security practices and procedures and sensitive personal data or information) Rules, 2011 എന്ന ഈ നിയമം ഏപ്രില്‍ മാസത്തോടെ നടപ്പാക്കി കഴിഞ്ഞു.
വ്യക്തിപരമായ വിവരങ്ങള്‍ സാധാരണ കോടതിയുടെ അനുമതിയോടെയേ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വ്യക്തികളില്‍ നിന്ന് ശേഖരിക്കാനാവൂ. ഉദാഹരണത്തിന് ക്രിമിനല്‍ കുറ്റത്തിന്റെ സര്‍ച്ച് വാറന്റ്, ഫോണ്‍ ടാപ്പു ചെയ്യുന്നത് തുടങ്ങിയവ കോടതിയാണ് ഏജന്‍സിക്ക് അനുമതി നല്‍കുന്നത്.
എന്നാല്‍ പുതിയ നിയമത്തില്‍ ഇത്തരത്തിലുള്ള പരിശോധനയൊന്നുമില്ല. സര്‍ക്കാരിന് പൂര്‍ണ്ണ അധികാരമാണ്. കൂടാതെ സര്‍വ്വീസ് നല്‍കുന്ന ഇന്റര്‍ നെറ്റ് കമ്പനിക്ക് ഈ വിവരങ്ങള്‍ ശേഖരിച്ച് രാജ്യത്തിനകത്തോ പുറത്തോയുള്ള മറ്റു കമ്പനികള്‍ക്കും നല്‍കാന്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
– from thehindu.com
അമേരിക്ക പോലുള്ള ഫാസിസ്റ്റ് രാജ്യങ്ങളിലെ നിയമങ്ങളുടെ ചുവടുപിടിച്ച് നിയമങ്ങളുണ്ടാക്കുകയാണ് ഡല്‍ഹിയിലെ പാവകള്‍. കോര്‍പ്പറേറ്റുകളുടെ അധികാരത്തിന് പ്രശ്നങ്ങളുണ്ടാക്കുന്ന വിവരങ്ങള്‍ അടങ്ങിയ വെബ് സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് തന്നെ നീക്കം ചെയ്യാന്‍ സര്‍വ്വീസ് നല്‍കുന്ന കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന നിയമങ്ങള്‍ നാം ഇവിടെ നടപ്പാക്കാന്‍ പാടില്ല.
ബ്ലോഗ് അക്കാഡമി, മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സംഘങ്ങള്‍ തുടങ്ങിയവര്‍ ഈ നിയമം ഇല്ലാതാക്കാന്‍ സംഘടിതമായ ശ്രമം തുടങ്ങേണ്ടതായിണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐടി നിയമം പില്‍വലിക്കുക.