ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..അന്ന് ഞാന്‍ ഡിഗ്രി കഴിഞ്ഞു ഇനിയെന്ത് എന്ന് ചോദ്യചിഹ്നം പോലെ വളഞ്ഞു കുത്തി വീട്ടിലിരിക്കുന്നു. ഫൈനല്‍ ഇയര്‍ ആകുന്നതു വരെ തമ്മിലില്ലാതിരുന്ന മത്സരവും വാശിയും ഇപ്പോള്‍ കൂട്ടുകാര്‍ തമ്മിലുണ്ട്. MCA അല്ലെങ്കില്‍ MBA , ഏതെങ്കിലും ഒന്നിന് ചേര്‍ന്നേ പറ്റു എന്ന അവസ്ഥ. കാത്തു കാത്തിരുന്ന് കേരള എന്ട്രന്സിന്റെ ഫലം വന്നു. റാങ്കത്ര പോര. കുറച്ചു പിറകിലാണ്, എന്നാലും സെല്‍ഫ് ഫിനാന്‍സിംഗ് സീടു കിട്ടി, ആലുവ UC കോളജില്‍ ആണ്.
…….
അച്ചന്റെ പ്രസംഗം ആണ് ഐറ്റം. കോളജിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെ കാര്യത്തിലേക്ക് കടന്നു.
‘വളരെ പാട് പെട്ടാണ് ഇവിടെ ഞങ്ങള്‍ക്ക് കോഴ്സ് തുടങ്ങാന്‍ കഴിഞ്ഞത്. നിങ്ങള്‍ക്കറിയാമല്ലോ, ഇവിടത്തെ ലാബും കെട്ടിടവും എല്ലാം MCA ക്കാര്‍ക്ക് വേണ്ടി സെറ്റ് ചെയ്യണമെങ്കില്‍ വളരെയധികം പണം വേണം. അത് കൊണ്ട് നിങ്ങളോരോരുത്തരും ഒന്നര ലക്ഷം വീതം ഡോനെഷന്‍ തരണം.’
…..
– more at firefly-talks
നന്ദി, ജഗദീശ്, ഇതിവിടെ ഷെയര്‍ ചെയ്തതിനു..