ജപ്പാന്‍ ആണവനിലത്തിലെ വികിരണ നില ഏറ്റവും കൂടുതലായി
ഫുകുഷിമ നിലയത്തിലേക്ക് ആയച്ച റോബോട്ട് വികിരണ നില ഏറ്റവും കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം നമ്പര്‍ റിയാക്റ്ററില്‍ അണു വികിരണ നില മണിക്കൂറില്‍ 4,000 millisieverts ആണ്. അതായത് മണിക്കൂറില്‍ 40,000 നെഞ്ച് X-rays എടുക്കുന്നതിന് തുല്യം. പണിക്കാരെ റിയാക്റ്ററിലേക്ക് അയക്കില്ലെന്ന് Tokyo Electric Power Company പറഞ്ഞു. തീവ്ര വികിരണ ശേഷിയുള്ള 40,000 ടണ്‍ മലിന ജലം റിയാക്റ്ററിന് അടിയില്‍ സംഭരിച്ചിരിക്കുന്നത്. ടാങ്കറുകളുപയോഗിച്ച് അവ നീക്കുന്ന പരിപാടി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
ആണവ നിലയത്തില്‍ നിന്നുള്ള വികിരണ ചോര്‍ച്ചയേക്കുറിച്ചുള്ള കണക്ക് ഇരട്ടിയാക്കി
നേരത്തെ കരുതിയിരുന്നതിലും വളരെ മോശമാണ് ആണവ ദുരന്തമെന്ന് ജപ്പാന്‍ അധികാരികള്‍ പറയുന്നു. ജപ്പാനിലെ Nuclear and Industrial Safety Agency അവരുടെ കണക്കുകളിലെ വികിരണ ചോര്‍ച്ച തോത് ഇരട്ടിയാക്കി പ്രസിദ്ധീകരിച്ചു. മൂന്നു റിയാക്റ്ററിലും ഇന്ധന ദണ്ഡുകള്‍ ഉരുകിയതായി ആദ്യമായി അവര്‍ സമ്മതിച്ചു.
ഗൂഗിള്‍ കാറ്റാടി പാടത്ത് പണം നിക്ഷേപിക്കുന്നു
Mojave Desert ല്‍ Alta Wind Energy Center (AWEC) പണിയുന്ന കാറ്റാടി പാടം പണി തീരുമ്പോള്‍ 1,550 മെഗാവാട്ടാണ് ഉത്പാദിപ്പിക്കു. ഇത് 450,000 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കും. ഈ പദ്ധതിയില്‍ ഗൂഗിള്‍ $5.5 കോടി ഡോളര്‍ നിക്ഷേപിക്കും. Citibank ഉം ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നുണ്ട്.