സോളാര് ടണല് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

ഒരു തീവണ്ടി വിജയകരമായി ഓടിക്കൊണ്ട് സൌരോര്ജ്ജം കൊണ്ടു പ്രവര്ത്തിക്കുന്ന സിസ്റ്റം ഉദ്ഘാടനം ചെയ്തെന്ന് ബല്ജിയത്തിലെ റയില് കമ്പനിയായ Infrabel പറഞ്ഞു. ആംസ്റ്റര്ഡാമിനും ബെല്ജിയത്തിലെ Antwerp നുമിടയിലുള്ള അതി വേഗ തീവണ്ടി പാതയില് 3.4 കിലോമീറ്റര് നീളത്തിലുള്ള ടണല് നിര്മ്മിച്ച് അതിന് പുറത്ത് സോളാര് പാനലുകള് പാകിയിരിക്കുകയാണ്.

Antwerp North-South junction നിലും Antwerp Central Station നിലും സിഗ്നലിങ്ങിനും വെളിച്ചത്തിനും ചൂടാക്കാനും ആണ് ഈ പാനലുകള് നിര്മ്മിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നത്.

ബല്ജിയത്തിലെ Brasschaat, Schoten മുന്സിപ്പാലിറ്റികളുടെ സംയുക്ത പരിപാടിയാണ് ഈ സോളാര് ടണല് പ്രൊജക്റ്റ്. Enfinity ന്റെ സൊളാര് പാനലുകള് ഉപയോഗിച്ച് Solar Power Systems ആണ് ഇത് നിര്മ്മിച്ചിരിക്കുന്നത്.
16,000 പാനലുകള് ഉപയോഗിക്കുന്ന ഈ നിലയം പ്രതി വര്ഷം 3,300 മെഗാവാട്ട്-മണിക്കൂര് വൈദ്യുതി ഉത്പാദിപ്പിക്കും.

— സ്രോതസ്സ് news.cnet.com

ഒരു അഭിപ്രായം ഇടൂ