വീടുകളില്‍ പുനരുത്പാദിതോര്‍ജ്ജോത്പാദനം നടത്തി ഉപയോഗം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി ഗ്രിഡ്ഡിലേക്ക് കടത്തിവിട്ട് അതിന് വിതരണ കമ്പനിയില്‍ നിന്ന് പ്രതിഫലം വാങ്ങുന്നതിന്റെ വിലയാണ് feed-in tariff എന്ന് വിളിക്കുന്നത്. രണ്ട് തരത്തിലുള്ള നിരക്കുണ്ടിതില്‍. net ഉം gross ഉം. net വിഭാഗത്തില്‍ ഗ്രിഡ്ഡിലേക്ക് വൈദ്യുതി ഒഴുകിയെങ്കില്‍ മാത്രമേ പ്രതിഫലം കിട്ടൂ. ഉദാഹരണത്തിന് സിസ്റ്റം 12 യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന് കരുതുകുക. 10 വൈദ്യുതി ഗ്രിഡ്ഡില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു. ഇവിടെ മിച്ചം ഉണ്ടായ 2 യൂണീറ്റിന് മാത്രമേ പ്രതിഫലം കിട്ടു. എന്നാല്‍ Gross Feed-In Tariff (FIT) ല്‍ മൊത്തം 12 യൂണീറ്റിനും പ്രതിഫലമായി കിട്ടും.
ആസ്ത്രേലിയക്ക് ദേശീയ തലത്തില്‍ feed-in tariff ഇല്ല. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം feed-in tariff വ്യവസ്ഥ ഉണ്ടാക്കിയിട്ടിട്ടുണ്ട്. Australian Capital Territory (ACT) ക്കാണ് ഏറ്റവും നല്ല സോളാര്‍ പരിപാടിയുള്ളത്. വളരെ ചെറിയ സ്ഥലമാണത്. അവിടെ 340,000 വീടുകള്‍ അവരുടെ സോളാര്‍ പാനലുകള്‍ ഗ്രിഡ്ഡിലേക്ക് ബന്ധിപ്പിച്ചിരിക്കുകയാണ്. 10kw വരെയുള്ള സോളാര്‍ സിസ്റ്റത്തിന്റെ ഒരു യൂണീറ്റിന് 50 cents AUD നല്‍കുന്നു. സാധാരണ വൈദ്യുതി ഉപഭോക്താക്കള്‍ വൈദ്യുതിക്ക് നല്‍കുന്ന വിലയുടെ നാലിരട്ടിയാണിത്. 2009 മുതല്‍ ഇത് പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ പടിഞ്ഞാറേ അസ്ത്രേലിയ അവരുടെ ബഡ്ജറ്റില്‍ ഇതിലും നല്ല feed-in tariff കൊണ്ടുവരുകയാണ്. യൂണിറ്റിന് 60 cents AUD. ഈ നിരക്കില്‍ വൈദ്യുതി വിതരണക്കാര്‍ വാങ്ങിയാല്‍ ഒന്‍പതു വര്‍ഷം കൊണ്ട് നിക്ഷേപിച്ച പണം തിരികെ കിട്ടുമെന്ന് WA Sustainable Energy Association പറയുന്നു. 20-25 വര്‍ഷമാണ് സോളാര്‍ പാനലുകളുടെ ആയുസ്. New South Wales (NSW) ഉം ഈ പരിപാടികളേക്കുറിച്ച് ആലോചിക്കുന്നു. യൂണീറ്റിന് 80c നല്‍കിയാല്‍ രാജ്യമുഴുവന്‍ വന്‍തോതില്‍ വൈദ്യുതോല്‍പ്പാദനം സാദ്ധ്യമാകും.
For more informations: feedintariff
– from treehugger
ഇന്‍ഡ്യയില്‍ അടുത്തിടെ ഡല്‍ഹി സര്‍ക്കാര്‍ feedintariff തുടങ്ങിയിരുന്നു. നമുക്കും വേണം ഒരു feedintariff.
2009/05/28