ലോകത്തുത്പാദിപ്പിക്കുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് (130 കോടി ടണ്‍) നഷ്ടപ്പെടുകയാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization പറയുന്നു. ഇത് ലോകത്തെ മൊത്തം ഭക്ഷ്യധാന്യോത്പാദനത്തിന്റെ പകുതിയിലധികമാണ്.
ലോകത്ത് മൊത്തം 92.5 കോടി ആളുകള്‍ പട്ടിണിയിലാണ്.
വികസ്വര രാജ്യങ്ങളില്‍ ആഹാര നഷ്ടം സംഭവിക്കുന്നത് പ്രധാനമായും വിള നാശം, ആന്തരഘടനയുടെ പരിമിതി തുടങ്ങിയവ മൂലമാണ്.
“ഭക്ഷ്യ യോഗ്യമായ ആഹാരം ഉപഭോക്താക്കളും കച്ചവടക്കാരും വലിച്ചെറിയുന്നതിനാലാണ്”വികസിത രാജ്യങ്ങളില്‍ ആഹാര നഷ്ടം സംഭവിക്കുന്നത്. പ്രതി വര്‍ഷം യുറോപ്പിലേയും അമേരിക്കയിലേയും ഉപഭോക്താക്കള്‍ യഥാക്രമം 95 കിലോയും 115 കിലോയും ഭക്ഷ്യവസ്തുക്കള്‍ ആണ് നഷ്ടപ്പെടുത്തുന്നത്.
ചില്ലറ വ്യാപാര വ്യവസായം(?) (retail industry) കാഴ്ച്ചക്ക് അമിത പ്രാധാന്യമ നല്‍കുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഉപഭോക്താക്കാള്‍ “കാഴ്ച്ചയില്‍ ഭംഗിയില്ലാത്തതും സുരക്ഷിതവും സ്വാദുള്ളതുമായ ആഹാരം വാങ്ങുന്നു എന്നും” റിപ്പോര്‍ട്ട് കണ്ടെത്തി.
“സമ്പന്ന രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ അവര്‍ക്ക് ആവശ്യമുള്ളതിലും അധികം ആഹാരം വാങ്ങുന്നു.” ഉദാഹരണത്തിന് ഭക്ഷ്യ വ്യവസായം ഉത്പാദിപ്പിക്കുന്ന വലിപ്പം കൂടിയ ready-to-eat ആഹാരവും ഹോട്ടലുകളിലെ സ്ഥിരവിലയുള്ള buffets ഉം.
Swedish Institute for Food and Biotechnology ല്‍ നിന്ന് ശേഖരിച്ച ഈ വിവരങ്ങള്‍ FAO യുടെ ജര്‍മ്മനിയില്‍ നടക്കുന്ന “Save Food!” എന്ന സെമിനാറില്‍ അവതരിപ്പിക്കും.
– from discovery.com
എന്നാല്‍ ഇതില്‍ വ്യക്താക്കാത്ത ചിലവിരങ്ങള്‍ ഉണ്ട് എന്നാണ് തോന്നുന്നത്. നമ്മുടെ നാട്ടിലെ പുത്തന്‍ പണക്കാര്‍ മൂലമുണ്ടാകുന്ന ഭക്ഷ്യ നാശം. സമ്പന്ന രാജ്യങ്ങളെ അനുകരിക്കുന്ന ഈ കറുത്ത സായിപ്പന്‍മാര്‍/മദാമ്മമാരും അതേ വലിച്ചെറിയല്‍ സംസ്കാരമാണ് പ്രാവര്‍ത്തികമാക്കുന്നത്. ഈ ഉപരിവര്‍ഗ്ഗ മദ്ധ്യവര്‍ഗ്ഗക്കാര്‍ തങ്ങളുടെ മക്കള്‍ക്കും മരുമക്കള്‍ക്കും കിട്ടുന്ന ആറക്ക,എഴക്ക ശമ്പളത്തെക്കുറിച്ച് വാചാലാരായി സായിപ്പിന്റെ ആഫ്രിക്കന്‍ സ്നേഹത്തെ പുകഴ്ത്തുന്നത് നാം കാണാറുണ്ടല്ലോ. അവരും യൂറോപ്പിലേക്കിലേക്കും അമേരിക്കയിലേക്കും കുടിയേറിയ അവരുടെ പണത്താലോടുന്ന സമൂഹവും ഉണ്ടാക്കുന്ന ഭക്ഷ്യ നഷ്ടം കൂടി കണക്കാക്കിയാലേ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷ്യ നാശത്തിന്റെ പൂര്‍ണ്ണ വിവരം ലഭിക്കു.
These people of “throw-away” culture will live long enough to understand their folly, I’m sure.