സോമാലിയയിലെ വരള്‍ച്ച കെനിയയിലേക്ക് കാലാവസ്ഥാമാറ്റ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണമാകുന്നു
Save the Children എന്ന സന്നദ്ധ സംഘടനയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒരോ ദിവസവും 800 സോമാലി കുട്ടികളാണ് കെനിയയിലേക്ക് പോകുന്നത്. Djibouti, എത്യോപ്യ, കെനിയ, സോമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ഒരു കോലി ആളുകളാണ് വരള്‍ച്ച മൂലം കഷ്ടപ്പാടിലായത്.
തെക്കെ ആഫ്രിക്കയില്‍ 193 കാണ്ടാമൃഗങ്ങള്‍ ഈ വര്‍ഷം കൊല്ലപ്പെട്ടു
2011 കാണ്ടാമൃഗങ്ങളുടെ കഷ്ടകാലമായിരുന്നു. തെക്കെ ആഫ്രിക്കയിലെ കാട്ടുകള്ളന്‍മാര്‍ 193 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ ആറ് മാസത്തില്‍ കൊന്നൊടുക്കി എന്ന് WWF റിപ്പോര്‍ട്ട് പറയുന്നു. നൂറുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെങ്കിലും പ്രശ്നങ്ങള്‍ വളരുകയാണ്.
മൊണ്ടാനയിലെ Yellowstone നദിയില്‍ എണ്ണതുളുമ്പി
ExxonMobile ന്റെ പൈപ്പ് ലൈന്‍ പൊട്ടിയത് കാരണം ഏകദേശം 1,000 ബാരല്‍ (1,59,000 ലിറ്റര്‍) ക്രൂഡോയില്‍ മൊണ്ടാനയിലെ Yellowstone നദിയില്‍ തുളുമ്പി. നഗരത്തില്‍ നിന്ന് 140 പേരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു. നദിയില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നതുകൊണ്ട് പൈപ്പ് ലൈന്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. U.S. Department of Transportation ഒരു വര്‍ഷം മുമ്പ് ExxonMobile ന് സുരക്ഷാ ക്രമീകരണങ്ങളുടെ ലംഘനം നടത്തുന്നതിനെതിരെ പലപ്രാവശ്യം നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു.