ആസ്ട്രേലിയയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ജോലിക്ക് കടുത്ത വില നല്‍കേണ്ടിവരുന്നു. സര്‍ക്കാര്‍ കാര്‍ബണിന് നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയോടെയാണിത്. 30 ല്‍ അധികം ഗവേഷകര്‍ക്ക് “ആക്രമിക്കുമെന്നും, ലൈംഗിക പീഡനം നടത്തുമെന്നും, പൊതു സമൂഹത്തില്‍ നാണംകെടുത്തുമെന്നും, കുടുംബാങ്ങളെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്ന” സന്ദേശങ്ങളടങ്ങിയ ഇ മെയിലുകള്‍ വരുന്നതായി Canberra Times റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പല സര്‍വ്വകലാശാലകളും ഗവേഷകരെ കൂടുതല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറ്റി.
അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇത് പരിചിതമാണ്. കാലാവസ്ഥാ വിദഗ്ദ്ധര്‍ക്കു് എതിരെ ഭീഷണിയും അസഭ്യ വര്‍ഷവും നടത്തുന്നതായി Mother Jones ന്റെ Kate Sheppard ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. Penn State ലെ Earth System Science Center ന്റെ ഡയറക്റ്റര്‍ Michael Mann നെ “ഭീകരവാദി”, “കൊലയാളി” എന്നൊക്കെയാണ് വിളിക്കുന്നത്. 2009 “Climategate” തട്ടിപ്പിന് ശേഷം ഈ ആക്രമണം കൂടുതല്‍ ശക്തമായി.
മാധ്യമങ്ങളും തെരഞ്ഞെടുക്കപ്പെട്ട രാഷ്ടീയക്കാരും കാലാവസ്ഥാ ശാസ്ത്രജ്ഞരെ കള്ളന്‍മാരും കുറ്റവാളികളെന്നുമാണ് മുദ്രകുത്തുന്നത്. കാലാവസ്ഥാമാറ്റ വിരുദ്ധ വാദക്കാരനായ James Inhofe നേതൃത്വം നല്‍കിയ Senate Committee on Environment and Public Works ഫേബ്രുവരി 2010 ന് കൊടുത്ത റിപ്പോര്‍ട്ടില്‍ Climategate ആല്‍ ആക്രമിക്കപ്പെട്ട ശാസ്ത്രജ്ഞര്‍ “അസാന്മാര്‍ഗ്ഗികമായ, നിയമവിരുദ്ധമായ, സ്വഭാവമാണ് ” കാണിച്ചതെന്ന് ആരോപിക്കുന്നു. Climategate കോലാഹലം അല്ലാതെ മറ്റൊന്നുമല്ലെന്ന് തെളിഞ്ഞിട്ട് കൂടി ശാസ്ത്രജ്ഞര്‍ക്കെതിരെയുള്ള ആക്രമണത്തിന് കുറവ് വന്നിട്ടില്ല.
ആസ്ട്രേലിയയിലെ പുതിയ സംഭവങ്ങള്‍ കാലാവസ്ഥാ ഗവേഷണത്തെ കാര്യമായി ബാധിക്കുമെന്ന് Australian Research Council ന്റെ CEO ആയ പ്രൊഫസര്‍ Margaret Sheil മുന്നറീപ്പ് നല്‍കുന്നു. “ഇത് മുന്‍നിര ശാസ്ത്രജ്ഞരെ പൊതു ചെര്‍ച്ചകളില്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തും. കാലാവസ്ഥാ ശാസ്ത്ര രംഗത്ത് പഠിക്കാനും ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത് തടയുന്നതാണ് ഇതിന്റെ ദീര്‍ഘകാലത്തേക്കുള്ള ഫലം.” കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തുന്നോ ഇല്ലന്നോ ഉള്ളതല്ല, ഭൂമി ചൂടാവുകയാണ്. അത് നമുക്ക് താങ്ങാനാവില്ല എന്നതാണ് പ്രധാനം.
– From motherjones.com
ഭൂമി പ്രപഞ്ച കേന്ദ്രമല്ല എന്ന പറഞ്ഞ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ച അതേ പ്രതികരണമാണ്, ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ച ഈ കാലത്തും ശാസ്ത്രജ്ഞര്‍ക്കും ലഭിക്കുന്നത്.