ആണവ മാലിന്യം കടത്തുന്നതിനെതിരെ

ജൂണ്‍ 7 ന് പത്ത് നെതര്‍ലാന്‍ഡ്സിലെ പത്ത് Greenpeace പ്രവര്‍ത്തകര്‍ താവണ്ടി പാതയില്‍ സ്വയം ബന്ധനസ്ഥനരായി കിടന്നുകൊണ്ട് ആണവ മാലിന്യം കടത്തുന്നതിനെതിരെ പ്രതിഷേധിച്ചു. വലിയ ആണവ വികിരണ ശേഷിയുള്ള മാലിന്യങ്ങള്‍ നിറച്ച തീവണ്ടി രാജ്യത്തെ Borssele ആണവ നിലയത്തില്‍ നിന്ന് ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനായിരുന്നു അധികൃതരുടെ ലക്ഷ്യം.

ചെര്‍ണോബിലില്‍ നിന്നും ഫുകുഷിമയില്‍ നിന്നും പുറത്തുകടന്ന അതേ തരം അമിത വികിരണശക്തിയുള്ള മാലിന്യങ്ങള്‍ മൂന്ന് railcars ല്‍ നിറച്ചിരുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇത്തരം പത്ത് കടത്തലാണ് ഉദ്ദേശിച്ചിരിക്കുന്നത്.

containers ബെല്‍ജിയത്തിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലെ La Hague ആണവനിലയത്തിലേക്കും അയക്കും. അവിടെ മാലിന്യം പുനprocess ചെയ്യുന്നു. ആ പ്രവര്‍ത്തനം അത്യന്തം ആപത്കരവും മലിനീകരണം ഉണ്ടാക്കുന്നതുമാണ്. അതും ആണവ മാലിന്യങ്ങള്‍ പുറത്തുവിടും.

അവിശ്വസനീയം എന്ന് തോന്നാം, മാലിന്യത്തിന്റെ വെറും 4% മാത്രമാണ് തിരികെ ഇന്ധനമായി മാറ്റുന്നത്. ബാക്കി നെതര്‍ലാന്‍ഡ്സിലേക്ക് തിരികെ അയക്കും. അത് 240,000 വര്‍ഷത്തേക്ക് അപകടകരമായ അവസ്ഥയില്‍ തുടരും. എന്നാല്‍ ഈ രാജ്യത്തിന് ആണവ മാലിന്യം ഇത്രകാലം സംഭരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ല. ലോകത്ത് ആര്‍ക്കും അതില്ല.

– from greenpeace.org

ഒരു അഭിപ്രായം ഇടൂ