Verizon ന്റെ ഏകദേശം 45,000 ജോലിക്കാര്‍ ആഗസ്റ്റ് 7 മുതല്‍ സമരത്തിലാണ്. Verizon ഉം യൂണിയനുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. Communications Workers of America, International Brotherhood of Electrical Workers എന്നീ യൂണിയനുകളാണ് സമരത്തില്‍. ജോലിക്കാരുടെ ആരോഗ്യ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതാണ് സമരത്തിന് കാരണമായത്. അമേരിക്കയിലെ രണ്ടാമത്തെ ഫോണ്‍ കമ്പനിയായ Verizon കഴിഞ്ഞ ആറ് മാസം കൊണ്ട് $690 കോടി ഡോളര്‍ വരുമാനമുണ്ടാക്കി. 11 വര്‍ഷത്തില്‍ അവരുടെ ആദ്യത്തെ സമരമാണ് ഇത്.
Verizon ന്റെ സാമ്പത്തികം.
- 2011 ല്‍ മൊത്തം വരുമാനം, $10800 കോടി ഡോളര്‍. ലാഭം $600 കോടി ഡോളര്‍.
- Verizon Wireless അതിന്റെ മാതൃ കമ്പനിക്കും Vodaphone നിനും $1000 കോടി ഡോളര്‍ ഡിവിഡന്റ് നല്‍കി.
- കഴിഞ്ഞ നാല് വര്‍ഷത്തില്‍ Verizon ന്റെ അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ $25.8 കോടി ശമ്പളം വാങ്ങി