സൗരോര്‍ജ്ജത്തിന്റെ പൂര്‍ണ്ണ വര്‍ണ്ണരാജി വെല്ലുവിളി

Ted Sargent ന്റെ നേതൃത്വത്തിലുള്ള U of T ഗവേഷകര്‍ colloidal quantum dots (CQD) ല്‍ അടിസ്ഥാനമായ ദക്ഷതകൂടിയ tandem solar cell വികസിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. Dr. Xihua Wang പറയുന്നതനുസരിച്ച് U of T ഉപകരണത്തിന് രണ്ട് പാളികള്‍ ഉണ്ട്. ഒരണ്ണം പ്രകാശത്തിന്റെ ദൃശ്യ ഭാഗം ആഗിരണം ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കും, മറ്റേ പാളി ദൃശ്യമല്ലാത്ത ഇന്‍ഫ്രാറെഡില്‍ നിന്നാകും വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

nanoscale പദാര്‍ത്ഥങ്ങളുപയോഗിച്ച് CQD അടിസ്ഥാനമായ സൗരോര്‍ജ്ജ സെല്‍ രണ്ട് വിഭാഗത്തിലുള്ള പ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരം സെല്ലുകളുടെ ദക്ഷത 42% ആണ്. ഇപ്പോള്‍ ലഭ്യമായ ഏറ്റവും നല്ല single-junction സെല്ലുകള്‍ക്ക് 31% ദക്ഷതയാണുള്ളത്. നാം സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന സെല്ലുകള്‍ക്കെ 14% – 18% വരെ ദക്ഷത കിട്ടും. Toronto സംഘത്തിന്റെ colloidal quantum dot സോളാര്‍ സെല്‍ വിപുലീകരിക്കാനുള്ള ശ്രമം നടക്കുന്നു.

– from sciencedaily.com

ഒരു അഭിപ്രായം ഇടൂ