ജപ്പാനിലെ വലിയ ഭൂമികുലുക്കം കഴിഞ്ഞ് നാല് മാസമായിട്ടും Tokyo Electric Power Co ക്ക് ഫുകുഷിമ റിയാക്റ്ററിനെ നിയന്ത്രിക്കാനാവുന്നില്ല. രണ്ടാമതൊരു ഹൈഡ്രജന്‍ പൊട്ടിത്തെറി ഒഴുവാക്കാനായി മൂന്നാം റിയാക്റ്ററില്‍ നൈട്രജന്‍ അടിച്ച് കേറ്റുന്നത് പരാജയപ്പെടുന്നു.
ഉയര്‍ന്ന റേഡിയേഷന്‍ കാരണം ജോലിക്കാര്‍ക്ക് റിയാക്റ്റര്‍ കെട്ടിടത്തില്‍ പ്രവേശിക്കാനാവുന്നില്ല. മാര്‍ച്ച് 14 നടന്ന ഹൈഡ്രജന്‍ പൊട്ടിത്തെറി കെട്ടിടത്തെ സാരമായി തകരാറിലാക്കി. യന്ത്രമനുഷ്യനെ ഉപയോഗിച്ച് തറയിലെ ആണവവികിരണ വസ്തുക്കളെ നീക്കം ചെയ്യാന്‍ TEPCO ശ്രമിച്ചിരുന്നു. എന്നിട്ടും വികിരണ നില കുറയുന്നില്ല. ജോലിക്കാരെ വികിരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കമ്പനി ഉരുക്ക് പാളികളും സ്ഥാപിച്ചിട്ടുണ്ട്.
ഹൈഡ്രജന്‍ പൊട്ടിത്തെറി ഒഴുവാക്കാനായി ഏപ്രിലിന് ശേഷം റിയാക്റ്റര്‍ 1 ലും ജൂണിന് ശേഷം റിയാക്റ്റര്‍ 2 ലും കമ്പനി നൈട്രജന്‍ അടിച്ച് കേറ്റിയിരുന്നു. മാര്‍ച്ച് 12 ന് ഒന്നാം നമ്പര്‍ റിയാക്റ്ററില്‍ നടന്ന ഹൈഡ്രജന്‍ പൊട്ടിത്തെറി കെട്ടിടത്തെ മൊത്തം തകര്‍ത്തു. മാര്‍ച്ച് 15 ന് രണ്ടാം നമ്പര്‍ റിയാക്റ്ററിന്റെ suppression pool ല്‍ നടന്ന പൊട്ടിത്തെറി അതിനെ ഭാഗികമായി തകര്‍ത്തു.
നാലാം നമ്പര്‍ റിയാക്റ്ററില്‍ ആണവചാരത്തിനെ തണുപ്പിക്കുന്ന വെള്ളത്തിന്റെ താപനില 85 ഡിഗ്രിയാണ്. ചംക്രമണ രീതിയിലുള്ള ശീതീകരണി സ്ഥാപിക്കാന്‍ TEPCO ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. അവിടെ 1,500 ആണവ ഇന്ധന assemblies ഉണ്ട്. വെളിയില്‍ നിന്ന് വെള്ളം ഹോസുപയോഗിച്ച് പമ്പ് ചെയ്യുകയാണ്. ജൂലൈ അവസാനത്തോടെ ചംക്രമണ രീതിയിലുള്ള ശീതീകരണി സ്ഥാപിക്കാന്‍ കഴിഞ്ഞേക്കും.
റിയാക്റ്റര്‍ നാലില്‍ ആണവ ഇന്ധനമൊന്നുമില്ല. കാരണം സാധാരണയുള്ള പരിശോധനയുടെ ഭാഗമായി അത് അടച്ചിട്ടിരുന്ന കാലത്താണ് മാര്‍ച്ച് 11 ന് സുനാമി തിരമാലകളടിച്ച് കയറിയത്. എന്നാല്‍ മാര്‍ച്ച് 15 ന് അവിടെയും ഒരു തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടായി. കാരണം എന്തെന്ന് ആര്‍ക്കും അറിയില്ല. പുറത്തേക്കുള്ള വായൂ കുഴലില്‍ നിന്ന് ഹൈഡ്രജന്‍ തിരികെ വന്നതാവാം എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
രണ്ടും മൂന്നും റിയാക്റ്ററിന്റെ ആണവചാര കുളത്തിലെ വെള്ളത്തിന്റെ താപനില 35 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചംക്രമണ രീതിയിലുള്ള ശീതീകരണി മേയ്ക്ക് ശേഷം റിയാക്റ്റര്‍ രണ്ടിലും ജൂണിന് ശേഷം റിയാക്റ്റര്‍ മൂന്നിലും പ്രവര്‍ത്തിച്ച് തുടങ്ങി. റിയാക്റ്റര്‍ ഒന്നിലെ വെള്ളത്തിന്റെ താപനില അളക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. പൈപ്പ് ഉപയോഗിച്ച് വെള്ളം സ്ഥിരമായി അവിടെ പമ്പ് ചെയ്യുകയാണ്.
അതിനിടക്ക് റിയാക്റ്റര്‍ ഒന്നിന് മൂടി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. അവിടെ ഹൈഡ്രജന്‍ പൊട്ടിത്തെറി മേല്‍പുര മൊത്തം തകര്‍ത്തു. ആണവ വികിരണ വസ്തുക്കള്‍ അന്തരീരക്ഷത്തിലേക്ക് പകരാതിരിക്കാനും മഴവെള്ളം അകത്ത് വീഴാതിരിക്കാനും ഈ മൂടി ആവശ്യമാണ്.
അഞ്ചും ആറും റിയാക്റ്ററുകളും സുനാമി അടിച്ച സമയത്ത് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെയുള്ള ആണവ ചാര സംഭരണിയും TEPCO തണുപ്പിച്ച് സൂക്ഷിക്കുകയാണ്. താഴ്ന്ന നിലയിലുള്ള ആണവവികിരണമുള്ള വെള്ളം റിയാക്റ്റര്‍ ആറിന്റെ ടര്‍ബൈന്‍ കെട്ടിടത്തില്‍ ഒഴുകികൂടിയിട്ടുണ്ട്. അത് ഒരു താല്‍ക്കാലിക ടാങ്കിലേക്ക് TEPCO മാറ്റുന്നു.
– from asahi.com