ക്ഷാമത്തെ ഊഹകച്ചവടം ചെയ്യുന്നവര്‍

Ethiopia, Somalia, Northern Kenya തുടങ്ങിയ സ്ഥലത്ത് 60 വര്‍ഷത്തേക്ക ബാധിക്കാന്‍ പോകുന്ന വരള്‍ച്ച ഒരുകോടി ആളുകളെ ബാധിക്കുമെന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു.

വരള്‍ച്ചയും ക്ഷാമവും

വരള്‍ച്ചയും ക്ഷാമവും തമ്മിലുള്ള ബന്ധം കൃഷി നാശവും അതിനാല്‍ ആളുകള്‍ക്ക് കഴിക്കാന്‍ ഒന്നും കിട്ടാനില്ലാത്ത അവസ്ഥയെത്തുന്നു എന്ന ലളിതമായ കാര്യമല്ല എന്ന് 1981 ല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാ സെന്‍ തെളിയിച്ചതാണ്. ആഫ്രിക്കയിലെ പഴയ ക്ഷാമങ്ങളുടെ ചരിത്രം സെന്‍ പരിശോധിച്ചു. ആ കാലയളവുകളിലെ മൊത്തം ആഹാര ഉത്പാദനത്തിന്റെ കണക്കെടുത്തു. മൊത്തം ആഹാരത്തിന്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്. ലോകത്തെ മൊത്തം കണക്ക് നോക്കുമ്പോള്‍ വേണ്ടതിലധികം ഉത്പാദനം ഉണ്ടായിട്ടുണ്ട്താനും.

ക്ഷാമത്തിന്റേയും പട്ടിണിയുടേയും കാരണം ആളുകള്‍ക്ക് ആഹാരവസ്തുക്കള്‍ വാങ്ങാനുള്ള കഴിവ് നശിക്കന്നതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. ഇന്നത്തെ സമൂഹത്തില്‍ കമ്പോള ഇടപെടലുകള്‍ ലോകത്തിന്റെ എല്ലാ മൂലക്കും എത്തുന്നതാണ്. വരള്‍ച്ചയില്‍ കന്നുകാലികളും കൃഷിയും നശിക്കും. അതുകൊണ്ട് കര്‍ഷകന് ആഹാരം വിലക്ക് വാങ്ങാനാവശ്യമായ അധിക പണം ലഭിക്കാതാകുന്നു.

ക്ഷാമം, ആഹാരവില, ആഹാര ഊഹക്കച്ചവടം

ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ വരുമാനം ഇല്ലാതാകുന്ന അവസരത്തില്‍ തന്നെ ആഹാര വസ്തുക്കളുടെ വില ക്രൂരമായി കൂടുകയാണ്. കെനിയയിലെ മൊത്ത വ്യാപാര കമ്പോളത്തില്‍ ചോളത്തിന്റെ വില കഴിഞ്ഞ വര്‍ഷം ജൂലൈയേ അപേക്ഷിച്ച് 160% മാണ് വര്‍ദ്ധിച്ചത് എന്ന് FT റിപ്പോര്‍ട്ട് ചെയ്തു. red sorghum(അരിച്ചോളം) ന്റെ ചില്ലറകച്ചവട വില 169% വര്‍ദ്ധിച്ചു. 07/08 ലെ ഭക്ഷ്യ പ്രതിസന്ധിയിലേതിനേക്കാള്‍ കൂടുതലാണിത്.

പട്ടിണിയും ക്ഷാമവും നേരിടാനാഗ്രഹിക്കുന്നുവെങ്കില്‍ ആഹാരത്തിന്റെ വില വര്‍ദ്ധനവ് നിയന്ത്രിച്ചേ മതിയാവൂ. അതിന്റെ ആദ്യ പടി, futures markets ല്‍ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളുടെ ആഹാരത്തിന്റെ വില വെച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ബാങ്കുകളും hedge funds ഉം കളിക്കുന്നതിന്റെ പങ്കെന്താണ് എന്ന് തിരിച്ചറിയണം.

– from wdm.org.uk

ഒരു അഭിപ്രായം ഇടൂ