കൃഷിയിടത്തിലെ കളകളെ നശിപ്പിക്കാന്‍ ദശാബ്ദങ്ങളായി കര്‍കര്‍ക്ക് ഒരു എളുപ്പ വഴിയുണ്ടായിരുന്നു. കളനാശിനി തളിക്കുക. കളകള്‍ ചാവുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം കൃഷിയിറക്കുക. ആ നല്ല കാലമൊക്കെ ഇല്ലാതാകാന്‍ പോകുന്നു.
Weed Science മാസികയില്‍ വന്ന പഠനപ്രകാരം കുറഞ്ഞത് 21 കള സ്പീഷീസുകളെങ്കിലും പ്രചാരത്തിലുള്ള പ്രാധാന കളനാശിനിയായ glyphosate (മൊണ്‍സാന്റോയുടെ Roundup) നെ പ്രതിരോധിക്കാന്‍ ശേഷി നേടി. പല കളനാശിനികളേയും ഒരുമിച്ച് നേരിടാന്‍ ശേഷിയുള്ള ഭീകരന്‍-കള (“super-weeds”) എന്ന് വിളിക്കാവുന്ന തരം കളകളും രംഗപ്രവേശനം ചെയ്തുകഴിഞ്ഞു. നിര്‍ദ്ധാരണ സമ്മര്‍ദ്ധം (selection pressure) പല antibiotics കളേ നേരിടാന്‍ ശക്തരായ ബാക്റ്റീരിയകളേയും സൃഷ്ടിച്ചതു പോലുള്ള അതിവേഗ പരിണാമം ആധുനിക കള നാശിനികളെ അതിജീവിക്കാന്‍ സസ്യങ്ങളും തുടങ്ങിയിരിക്കുകയാണ്. ഈ രീതി തുടര്‍ന്നാല്‍, ഭക്ഷ്യോത്പാദനം കുറയുകയും ഭക്ഷണത്തിന്റെ വില വളരേധികം ആകുകയും ചെയ്യും.
“കളനാശിനി പ്രതിരോധ ശേഷി വലിയ പ്രശ്നമാകുകയാണ്. ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതിലും അപ്പുറത്തേക്കാണ് പ്രശ്നങ്ങള്‍ വളരുന്നത്.” ജേണലിന്റെ എഡിറ്റര്‍ William K. Vencill പറയുന്നു. 2007 ല്‍ 24 കോടി ഏക്കറായിരുന്നു Roundup പ്രതിരോധ ശേഷിയുള്ള കളകള്‍ ബാധിച്ച സ്ഥലം. ഇപ്പോള്‍ അത് 110 കോടി ഏക്കറില്‍ അധികമായി വളര്‍ന്നു. Monsanto ആദ്യമായി ജനിതക സാങ്കേതിക വിദ്യകളുപയോഗിച്ച് Roundup Ready വിത്തുകള്‍ വികസിപ്പിച്ചതോടെ വേഗം വിഘടിച്ച് പോകുന്ന ഈ കളനാശിനി കര്‍ഷകര്‍ക്ക് പ്രീയപ്പെട്ടതായി. കളനാശിനി കൃഷിചെയ്യുന്ന ചെടിയെ ബാധിക്കില്ല, പകരം കള മാത്രം ചാകും. അമേരിക്കയിലെ സോയാബീനിന്റെ 90%വും ചോളത്തിന്റേയും പരുത്തിയുടേയും 70% വും ഇത്തരത്തിലുള്ള വിത്തുകളാണ് ഉപയോഗിക്കുന്നത്.
പല കളനാശിനികള്‍ക്കുമെതിരെ ഒരുപോലെ പ്രതിരോധശേഷി നേടുന്ന കളകളുടെ എണ്ണത്തിലെ വളര്‍ച്ചയാണ് ഏറെ വിഷമിപ്പിക്കുന്നത്. ദിവസം മൂന്നിഞ്ച് നീളത്തില്‍ വര്‍ന്ന് കൃഷി ഉപകരണങ്ങള്‍ക്ക് നാശം ഉണ്ടാക്കുന്ന അതിശക്തനായി മാറിയ pigweed നെ ചെറുക്കാനുള്ള വഴി കൃഷിക്കാര്‍ക്ക് കുറയുന്നു. ബദലായി ഉപയോഗിക്കുന്ന കളനാശിനികള്‍ അതി ശക്തമായ വിഷങ്ങളാണ്. അല്ലെങ്കില്‍ നിലം വീണ്ടും ഉഴുത് മണ്ണില്‍ കമ്പോസ്റ്റ് ഉണ്ടാക്കുക മാത്രം വഴി. ഇതെല്ലാം ആധുനിക ജൈവസാങ്കേതിക വിദ്യാ വിത്തുകളല്‍ നല്‍കുമെന്ന പറയപ്പെടുന്ന ഗുണങ്ങളെ ഇല്ലാതാക്കുന്നതാണ്. ഇത് “നേരിടുന്ന നമ്മള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് കൃഷി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആണിതിത്” Arkansas Association of Conservation Districts ന്റെ പ്രസിഡന്റ് Andrew Wargo III പറയുന്നു.
Roundup Ready വിളകളെ ആക്രമിക്കുന്ന കളകള്‍ പ്രതിരോധശേഷി നേടില്ല എന്നാണ് മൊണ്‍സാന്റോ ഇതുവരെ കര്‍ഷകരെ ധരിപ്പിച്ചിരുന്നത്. വിളകള്‍ക്ക് വിവിധ തരത്തിലുള്ള കളനാശിനികള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തെ നേരിടണമെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.
എന്നാല്‍ ഈ ഉപായം പ്രയോഗിക്കാനാവശ്യമായ സമയമോ വിലകുറഞ്ഞ ബദല്‍ കളനാശിനികളോ ഇല്ല. DuPont കൊണ്ടുവന്ന Imprelis കളനാശിനി സങ്കീര്‍ണ്ണമായതാണെന്നാണ് അടുത്ത കാലത്ത് New York Times ല്‍ വന്ന ലേഖനത്തില്‍ പറയുന്നത്. പരിസ്ഥിതി സൗഹൃദമായ കളനാശിനി എന്ന പേരിലിറങ്ങിയ ഇത് നോര്‍വ്വേ പൈന്‍, കിഴക്കന്‍ വെളുത്ത പൈന്‍ തുടങ്ങി പല മരങ്ങളേയും കൊല്ലുന്നു എന്ന സംശയത്തിലാണ്.
– from fastcompany.com
പ്രകൃതിയുമായി കളിക്കുന്നത് സൂക്ഷിച്ച് വേണം എന്ന് ഈ ജനിതക കഴുതകള്‍ ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. പ്രകൃതിക്ക് നഷ്ടപ്പെടാനൊന്നുമില്ല. അത് മാറുന്ന സാഹചര്യത്തിനനുസരിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. എന്നാല്‍ ഭൂമിയിലെ സാധാരണ മനുഷ്യന്റെ അവസ്ഥ അങ്ങനെയല്ല. 1% വരുന്ന പണക്കാര്‍ക്ക് കുറച്ച് കാലത്തേക്ക് കൂടി പ്രശ്നങ്ങളൊന്നുമുണ്ടാവില്ല.]