DNA യില്‍ നാല് അടിസ്ഥാന ഘടകങ്ങളാണ് ഉള്ളതെന്നാണ് നാം പഠിച്ചിട്ടുള്ളത്. adenine, guanine, thymine and cytosine. ശാസ്ത്രജ്ഞര്‍ DNA sequencing ചെയ്യുമ്പോള്‍ ATCGGTGA എന്ന രീതിയിലാണ് ന്യൂക്ലിയോടൈഡ് ശ്രേണി പ്രതിനിധാനം ചെയ്യുന്നത്.
എന്നാല്‍ പുതിയ പഠനം ഇവയുടെ എണ്ണം നാലില്‍ നിന്ന് ആറാക്കി. University of North Carolina യിലെ ആരോഗ്യ വിഭാഗമാണ് DNA യുടെ ഏഴാമത്തേയും എട്ടാമത്തേയും ബേസ് കണ്ടെത്തിയത്.
UNC യുടെ Howard Hughes Medical Institute ലെ biochemistry, biophysics പ്രൊഫസറാണ് Yi Zhang.
cytosine ബേസിന്റെ chemical makeup പരീക്ഷണങ്ങള്‍ നടത്തിയപ്പോളാണ് Zhang പുതിയ കണ്ടുപിടുത്തത്തിലെത്തിയത്. methyl group എന്ന പുതിയ chemical tag കൂട്ടിച്ചേര്‍ത്ത് അഞ്ചാമത്തേയും ആറാമത്തേയും യൂണിറ്റ് ഉണ്ടാക്കുന്നു. methylation എന്ന ഈ പരിപാടി DNA യുടെ ഇരട്ട കോണി കൂടുതല്‍ അമരുന്നു.
Demethylation എന്നാല്‍ തന്‍മാത്രയില്‍ നിന്ന് ഒരു chemical group നീക്കം ചെയ്യുന്ന രീതിയാണ്. അത് ഏഴാമത്തേയും എട്ടാമത്തേയും യൂണിറ്റ് ഉണ്ടാവുന്നതിന് കാരണമാകുന്നു. 5-formylcytosine, 5 carboxylcytosine എന്നാണ് അവയെ വിളിക്കുന്നത്. ((The fifth base — 5 methylC — and the sixth base — 5 hydroxymethylC )
“ബേസ് പ്രതിനിധാനം ചെയ്യുന്നത് demethylation പ്രക്രിയയിലെ താല്‍ക്കാലിക സ്ഥിതിയാണ്,” അദ്ദേഹം വ്യക്തമാക്കി.
കാര്യങ്ങള്‍ പൂര്‍ണ്ണമായി തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ stem cell ഗവേഷണത്തിന് ഇത് സഹായകരമാകും. DNA യെ demethylate ചെയ്താല്‍ കോശത്തെ റീ പ്രോഗ്രാം ചെയ്ത് അതിനെ സ്റ്റെം സെല്‍ പോലെയാക്കാന്‍ കഴിയും.
ക്യാന്‍സര്‍ ചികിത്സാ രംഗത്തും ഇത് ഗുണകരമാകും. മുഴയുണ്ടാന്‍ സാധ്യതയുള്ള കോശങ്ങളിലെ പ്രശ്നക്കാരായ ജീനുകളെ നിഷ്ക്രിയമാക്കാന്‍ കഴിഞ്ഞേക്കും.
– from news.discovery.com