ഒക്റ്റോബര്‍ 15 ന് ലോകം മുഴുവന്‍ ജനം തെരുവുകളും പൊതു സ്ഥലങ്ങളും കൈയ്യേറുന്നു. അമേരിക്ക മുതല്‍ ഏഷ്യ വരെ ആഫ്രിക്ക മുതല്‍ യൂറോപ്പ് വരെ ജനം യഥാര്‍ത്ഥ ജനാധിപത്യത്തിനായി ആഹ്വാനം ചെയ്യുന്നു. അക്രമ രഹിതമായ ഈ പ്രക്ഷോഭത്തില്‍ ലോക ജനത മുഴുവന്‍ പങ്കാളികളാണ്.
ഒരു ചെറു ന്യൂന പക്ഷത്തിന് വേണ്ടിയാണ് അധികാരികള്‍ പ്രവര്‍ത്തിക്കുന്നത്. ബഹു ഭൂരിപക്ഷം നല്‍കുന്ന മാനുഷിക പാരിസ്ഥിതിക വിലയെ അവര്‍ അവഗണിക്കുന്നു. അസഹനീയമായ ഈ അവസ്ഥ നിര്‍ത്തലാക്കിയേ മതിയാവൂ.
ഭാവി തീരുമാനിക്കുന്നത് നാം ജനങ്ങളാണെന്ന് രാഷ്ട്രീയക്കാരും അവര്‍ സേവിക്കുന്ന സമ്പന്നരും തിരിച്ചറിയണം. നമ്മേ പ്രതിനിധാനം ചെയ്യാത്ത് രാഷ്ട്രീയക്കാരുടേയും ബാങ്കുകാരുടേയും കൈകളിലെ വസ്തുക്കളല്ല (goods) നാം.
നാം ആഗ്രഹിക്കുന്ന ആഗോള മാറ്റത്തിന്റെ തുടക്കത്തിനായി ഒക്റ്റോബര്‍ 15 ന് തെരുവുകളില്‍ നമുക്ക് സമ്മേളിക്കാം. അത് നേടുന്നതു വരെ സമാധാനപരമായ പ്രകടനം, സംഭാഷണം, സംഘംചേരല്‍ തുടരാം.
നാം ഒത്തു ചേരേണ്ട സമയമായി. ഇനി അവര്‍ കേഴ്വിക്കാരാകട്ടേ.
ലോക ജനങ്ങളെ, ഒക്റ്റോബര്‍ 15 ന് ഒത്തുചേരൂ.