ചിക്കാഗോയിലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചര്‍ച്ചാ വേദി

Occupy Wall Street നോട് അനുബന്ധമായി അമേരിക്കയിലെ മറ്റു നഗരങ്ങളിലും ലോകത്തെ മറ്റ് രാജ്യങ്ങളിനും ജനം കൈയ്യേറ്റ സമരം നടത്തുന്നു. Occupied Chicago അത്തരത്തിലൊന്നാണ്. അവരിടുത്തെ ഒരു ചര്‍ച്ചാവേദി

[വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കത്തെക്കുറിച്ച് ആ പെണ്‍കുട്ടി പറഞ്ഞ് കേള്‍ക്കൂ. ഇതാണ് ജനാധിപത്യം. ജനത്തിന് എന്തും ചര്‍ച്ച ചെയ്യാനും ഒരു തീരുമാനത്തിലെത്താനും അവകാശമുണ്ട്. ഇതാണ് വിപ്ലവം.]

സോഷ്യലിസവും കമ്യൂണിസവുമൊക്കെ ജനം തീരുമാനിക്കും. ജനത്തിന് വേണ്ടി പോളിറ്റ്ബ്യൂറോ നടത്തുന്ന കമ്യൂണിസത്തില്‍ അവര്‍ക്ക് വിശ്വാസമില്ല എന്നാണ് സാരം. ചര്‍ച്ച മുഴുവന്‍ കേള്‍ക്കുക. കമന്റുകള്‍ അതിന് ശേഷം.

അമേരിക്കയില്‍ കഴിഞ്ഞ 40 കൊല്ലമായി ഉന്‍മൂലനം ചെയ്ത വാക്കുകളാണ് സോഷ്യലിസം, കമ്യൂണിസം, മാര്‍ക്സിസം തുടങ്ങിയവ. പണ്ട് ഇരുണ്ട യുഗത്തില്‍ പള്ളി സാധാരണക്കാരെ കൊന്നൊടുക്കിയതുപോലെ വ്യത്യസ്ഥ ചിന്താഗതിയുള്ള വരെ സാമൂഹ്യമായും മാനസികമായും കൊന്നുടുക്കുന്ന അവസ്ഥയായിരുന്നു അമേരിക്കയില്‍. പക്ഷേ ജനം ഇപ്പോള്‍ ഈ പ്രഭു വര്‍ഗ്ഗത്തിന്റെ കള്ളത്തരം തിരിച്ചറിഞ്ഞു. തുറന്ന വേദിയില്‍ അവര്‍ ചര്‍ച്ചകള്‍ നടത്തുന്നു. അതാണ് സ്വാതന്ത്ര്യം. അല്ലാതെ പ്രഭുവിനെ വാഴ്ത്തുകയല്ല.

ഒരു അഭിപ്രായം ഇടൂ