സര്‍ക്കാര്‍ waste ഇല്ലാതാക്കാനും ബഡ്ജറ്റ് കമ്മി കുറക്കാനും റിപ്പബ്ലിക്കന്‍മാര്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ രണ്ട് കാര്യങ്ങള്‍ ചെയ്യണം. എണ്ണ വ്യവസായത്തിന് നല്‍കുന്ന നികുതി ഇളവ് അവസാനിപ്പിക്കുക. എഥനോള്‍ സബ്സിഡിയും അവസാനിപ്പിക്കുക. അടുത്ത 10 വര്‍ഷത്തേക്ക് ഇവ രണ്ടും നിര്‍ത്തിയാല്‍ $10,000 കോടി ഡോളര്‍ ലാഭിക്കാം.
എണ്ണ കമ്പനികളുടെ വമ്പന്‍ ശമ്പളം കിട്ടുന്ന പ്രതിരോധനിര — lobbyists and lawmakers in unison — “നികുതി കൂട്ടിയേ” എന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ട്, പ്രതിവര്‍ഷം കിട്ടുന്ന പ്രേമഭാജന സബ്സിഡി (sweetheart subsidies) ആയ $400 കോടി ഡോളര്‍ കീശയിലാക്കാന്‍ ശ്രമിക്കും. ഉത്പാദനം കുറച്ച് പമ്പിലെ എണ്ണ വിലയും കൂട്ടും. ഇതെല്ലാം അവരുടെ തട്ടിപ്പാണ്.
2005 ല്‍ എണ്ണക്ക് ബാരലിന് $60 ഡോളറായിരുന്നു വില. ConocoPhillips ന്റെ തലവന്‍ James Mulva ഈ നികുതി വേണ്ടെന്ന് സെനറ്റില്‍ പറഞ്ഞിരുന്നു. അപ്പോള്‍ ബാരലിന് $100 ഡോളറായിപ്പോള്‍ അവര്‍ക്കത് ഒട്ടും ആവശ്യമില്ല.
എണ്ണ സബ്സിഡി നിര്‍ത്തലാക്കുന്നത് എണ്ണവിലയിലും അവരുടെ ലാഭത്തിലും ചെറിയ വ്യത്യാസമേ വരുത്തുകയുള്ളു എന്ന് Congressional Research Service പറയുന്നു. അഞ്ച് ഭീമന്‍മാരുടെ — Exxon Mobil, BP, ConocoPhillips, Chevron, Shell — രണ്ടാം പാദത്തിലെ ലാഭം $3510 കോടി ഡോളറാണ്.
എഥനോള്‍ സബ്സിഡി ഒരു അനാവശ്യമാണ്. ഗ്യാലണിന് 45 സെന്റ് എന്ന നികുതി ഇളവാണ് ഒരു വലിയ ഭാഗം. അതിന് പ്രതിവര്‍ഷം വേണ്ടിവരുന്ന $500 – $600 കോടി ഡോളര്‍ ചോളം കര്‍ഷകര്‍ക്കല്ല ലഭിക്കുന്നത്, ചോളത്തില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ലഭിക്കില്ല. പകരം എഥനോളും എണ്ണയും കൂട്ടികലര്‍ത്തുന്ന എണ്ണ റിഫൈനറിക്കാണത് കിട്ടുക. അതായത് എണ്ണ കമ്പനികള്‍ക്ക്.
എഥനോള്‍ ഉത്പാദന സാങ്കേതിക വിദ്യയുടെ തുടക്ക സമയത്ത് ഈ നികുതി ഇളവ് ഗുണകരമാണ്. എന്നാല്‍ ഇപ്പോള്‍ corn ല്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത് വാണിജ്യപരമായി വിജയിച്ച സാങ്കേതിക വിദ്യയാണ്. റിഫൈനറികള്‍ 1500 കോടി ഗ്യാലണ്‍ എഥനോള്‍ പ്രതി വര്‍ഷം എണ്ണയില്‍ കലര്‍ത്തണം എന്ന് 2007 ല്‍ കോണ്‍ഗ്രസ് തീരുമാനം എടുത്തു. നിയമം അനുശാസിക്കുന്ന ഒരു ഉത്പന്നം വാങ്ങി കൂട്ടിക്കലര്‍ത്തുന്നതിന് എണ്ണ കമ്പനികള്‍ക്ക് സബ്സിഡി കിട്ടും. അതൊക്കെ കൊണ്ട് എണ്ണ കമ്പനികള്‍ക്ക് കിട്ടുന്ന ഈ സബ്സിഡി ശരിക്കും കൈക്കൂലിയാണ്.
എണ്ണ സബ്സിഡി നിര്‍ത്തലാക്കുമെന്ന് ഒബാമ മൂന്ന് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 48 ന് 52 എന്ന വോട്ടോടെ സെനറ്റും സബ്സിഡി നിര്‍ത്തലാക്കണമെന്ന് പ്രഖ്യാപിച്ചു. സെനറ്റ് ഒരു ബില്ലിന്റെ ഭേദഗതിയായി എഥനോള്‍ സബ്സിഡി നിര്‍ത്തലാക്കണമെന്ന് സെനറ്റംഗീകരിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.
എന്തിനേയും നികുതി വര്‍ദ്ധനവ് എന്ന് ആരോപിക്കുന്ന House Republicans ന്റെ എതിര്‍പ്പാണ് ഇതിന് കാരണം. നികുതി ഇളവ് എന്ന് പറയുന്നത് സബ്സിഡിയുടെ വേറൊരു പേരാണ്. രാഷ്ട്രീയമായി സുഖകരമായ പേര്. അത് രണ്ടും നിര്‍ത്തലാക്കണം. ഒരു വ്യവസായത്തിന്റെ താല്‍പ്പര്യം മൊത്തം രാജ്യത്തിന്റെ തന്നെ മുകളിലാക്കുന്നത് നീതീകരിക്കാനാവില്ല.
– from nytimes.com