Rage Against the Machine എന്ന സംഗീത സംഘത്തിന്റെ ഗിത്താര്‍ വായനക്കാരനായ Tom Morello വാള്‍സ്റ്റ്ട്രീറ്റ് കൈയ്യേറുക സമരത്തില്‍ സംസാരിക്കുന്നു:
കൊറിയയിലെ Cort, Cor-Tek കമ്പനി ഗിത്താര്‍ നിര്‍മ്മാതാക്കളായിരുന്നു. അവര്‍ Fender, Gibson, Ibanez തുടങ്ങിയ അമേരിക്കന്‍ ഗിത്താര്‍ കമ്പനികള്‍ക്ക് വേണ്ടി ഗിത്താറുകള്‍ നിര്‍മ്മിച്ചു. വളരെ മോശമായ ജോലി അവസ്ഥയാണ് അവിടെ ഗിത്താര്‍ പണിക്കാര്‍ അനുഭവിച്ചിരുന്നത്. അതിനെതിരെ അവര്‍ 2006 ല്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് തങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്ത് നീതിയും, അന്തസ്സും വേണമെന്ന് ആവശ്യപ്പെട്ടു. കമ്പനി എല്ലാ തൊഴിലാളികളേയും പിരിച്ച് വിട്ടു. കമ്പനി അടച്ചുപൂട്ടി ചൈനയിലേക്ക് അയച്ചു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപ്യമാണല്ലോ അവിടെ ആരും യൂണിയന്‍ ഉണ്ടാക്കുമെന്ന് പേടിക്കേണ്ട.