റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

“സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ്-എ-കാര്‍ ബിസിനസ് നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള നിയമ പ്രകാരം 50 കാറും അഞ്ച് ജില്ലകളിലെങ്കിലും സര്‍വീസും നടത്തുന്നവര്‍ക്കേ ഈ ബിസിനസ് നടത്താനാകൂ. കൂടാതെ മറ്റ് നിബന്ധനകളുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്‍ വാങ്ങി ഈ ബിസിനസ് നടത്താമെന്നതാണ് സ്ഥിതി. ഇത് സംബന്ധിച്ച് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.”

– പത്ര വാര്‍ത്ത.

നാം വാങ്ങുന്ന കാറിന്റെ 80% സമയവും വെറുതെ ഷെഡ്ഡില്‍/റോഡില്‍ കിടക്കാനാണ് ഉപയോഗിക്കുന്നത്. സിനിമ, ചാനല്‍, പരസ്യ പ്രചാരവേലക്കനുസരിച്ച ജീവിത രീതി സ്വീകരിക്കേണ്ടിവരുന്നതിനാല്‍ നാം ഓരോത്തവരും കാര്‍ വാങ്ങി ഉപയോഗിച്ച് അത്മ സംതൃപ്തി നേടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ വെറുടെ ഷെഡ്ഡില്‍ കിടക്കുന്ന കാറില്‍ നിന്ന് ഒരു വരുമാനം നേടാന്‍ അവസരം ഉണ്ടായാലോ? അതാണ് റെന്റ്-എ- കാര്‍ രീതി. നിങ്ങളുടെ കാര്‍ നിങ്ങളുപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അവസം നല്‍കുന്നു. അവരില്‍ നിന്ന് ഒരു തുക പ്രതിഫല‌മായി വാങ്ങുകയും ചെയ്യുന്നു. അതുമൂലം അമൂല്യ വിഭവങ്ങള്‍ ഖനനം ചെയ്ത്, അതുകൊണ്ട് നിര്‍മ്മിച്ച കാറിന്റെ കൂടുതല്‍ ഉപയോഗം സാധ്യമാകുന്നു.

കാറില്‍ നിന്ന് വരുമാനം ലഭിക്കുന്നതിനാല്‍ സേവന ദാദാവിനും, വലിയ വില കൊടുത്ത് കാര്‍ വാങ്ങാതെ തന്നെ കാറിന്റെ ഉപയോഗം ലഭിക്കുന്നതിനാല്‍ ഉപഭോക്താവിനും ഗുണകരമാണ് ഈ വ്യവസ്ഥ. എന്നാല്‍ കാര്‍ കമ്പനിക്കാര്‍ക്ക് നഷ്ടമാണ് ഇത്. അവരേ സംബന്ധച്ചടത്തോളം ജനിച്ച് വീഴുന്ന ഓരോ കുഞ്ഞിനും ഓരോ കാര്‍ എന്ന നിയമം വന്നാല്‍ നന്ന് എന്ന് കരുതുന്നവരാണ്.

അതുകൊണ്ട് മന്ത്രി വി.എസ്. ശിവകുമാര്‍ സ്വാഭാവികമായും മുതലാളിക്ക് വേണ്ടി നിയമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത് സാമ്പത്തികമായു പരിസ്ഥിതി പരമായും ജന ദ്രോഹമാണ്. ഇതില്‍ നിന്നും അദ്ദേഹം പിന്‍തിരിയണം. 99% വരുന്ന ജനത്തിന്റെ കൂടെ നില്‍ക്കുക.

ഒരു അഭിപ്രായം ഇടൂ