ഈ വര്‍ഷം ശമ്പളമായി വാള്‍സ്റ്റ്രീറ്റ് $14,400 കോടി ഡോളാര്‍ നല്‍കി.
$1.3 ട്രില്യണ്‍ ഡോളറിന്റെ രണ്ട് യുദ്ധം അമേരിക്ക നടത്തി. [യുദ്ധത്തിന്റെ ശരിക്കുള്ള ചിലവ് 4 ട്രില്ല്യണാണ്.]
സമ്പന്നര്‍ക്കുള്ള ബുഷിന്റെ നികുതിയിളവ് പ്രതിവര്‍ഷം $4200 കോടി ഡോളറാണ്.
അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ 10% കുറവ് നികുതിയാണ് ഇക്കൊല്ലം നല്‍കിയത്. GE യും മറ്റ് ചില കമ്പനികളും പൂജ്യം നികുതിയാണ് നല്‍കിയത്.
ഓഹരികളുടെ 83% വും 1% ആളുകളുടെ കൈകളിലാണ്.
1974 ന് ശേഷം 5% വീടുകള്‍ മാത്രമേ അധികവരുമൈനം ഉണ്ടാക്കിയിട്ടുള്ളു.
21% അമേരിക്കക്കാര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്. അഞ്ചിലൊരു കുട്ടി പട്ടിണിയില്‍.
American pie ചെറുതാകുന്നു എന്നല്ല ഇതിനര്‍ത്ഥം. ശരിക്കും വലുതാകുകയാണ് ചെയ്യുന്നത്. സാധാരണക്കാരന്റെ പങ്ക് കുറവാകുന്നു എന്ന് മാത്രം.
പുരുഷന് ഒരു ഡോളര്‍ വരുമാനം കിട്ടുമ്പോള്‍ സ്ത്രീകള്‍ക്ക് 77 സെന്റ് മാത്രമാണ് കിട്ടുന്നത്. കറുത്ത സ്ത്രീകളുടെ സ്ഥിതി അതിലും കഷ്ടമാണ്. 61 – 52 സെന്റുമാത്രം.
1979 ല്‍ സമ്പന്നരായ 1% ശരാശരി $550,000 ഡോളര്‍ പ്രതിവര്‍ഷം നേടി. മദ്ധ്യവര്‍ഗ്ഗ കുടുംബം $54,000 വും. 2007 ല്‍ 1% ക്കാര്‍ $19 ലക്ഷം ഡോളര്‍ പ്രതിവര്‍ഷം നേടി. മദ്ധ്യവര്‍ഗ്ഗ കുടുംബം $65,000 മാത്രം.
സമ്പന്നരുടെ വരുമാനം 250% വര്‍ദ്ധിച്ചപ്പോള്‍ മദ്ധ്യ വര്‍ഗ്ഗത്തിന്റെ വരുമാനം 20% വളര്‍ച്ചയുണ്ടായി.
മാധ്യമക്കാര്‍ പറയുന്നത് അവര്‍ തകരാന്‍ പാടില്ലാത്ത വിധം വലുതാണെന്ന്. ഭൂമിയാണ് തകരാന്‍ പാടില്ലാത്ത വിധം വലുത്. നാം ജനങ്ങളാണ് തകരാന്‍ പാടില്ലാത്ത വിധം വലുത്. അമേരിക്കയാണ് തകരാന്‍ പാടില്ലാത്ത വിധം വലുത്.
നികുത് ഔദാര്യമല്ല. അത് മോഷണവും അല്ല. കോര്‍പ്പറേറ്റ് നികുതികള്‍ അമേരിക്കക്കാര്‍ നടത്തിയ നിക്ഷേപത്തിന്റെ പലിശയാണ്.
കോര്‍പ്പറേറ്റ് നല്‍കുന്ന നികുതി പണം സേവനമായും, സഹായമായും, സ്ഥിരതയായും അവര്‍ക്ക് തിരിച്ച് കിട്ടും. ഇതെല്ലാം അവര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സൗകര്യം നല്‍കുന്നു.
മിടുക്കനായ കമ്പ്യൂട്ടര്‍ വിദഗ്ദ്ധന് ഇന്റര്‍ നെറ്റ് ഉപയോഗിച്ച് ഇന്ന് സമ്പന്നനാകാം കഴിയും. നാം അവരെ അഭിനന്ദിക്കുന്നു. എന്നാല്‍ അവര്‍ അവരുടെ അദ്ധ്വാനത്തിന്റെ ഒരു പങ്കുപോലും ഇന്റര്‍ നെറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടില്ല. അവര്‍ക്ക് സ്വന്തമായി ഇന്റര്‍ നെറ്റ് നിര്‍മ്മിക്കേണ്ട ആവശ്യം ഉണ്ടായില്ല, കാരണം ജനങ്ങളുടെ നികുതി പണം അത് നിര്‍മ്മിച്ച് കഴിഞ്ഞിരുന്നു.
അമേരിക്കന്‍ നികുതി ദായകര്‍ ടണ്‍ കണക്കിന് വിഭവങ്ങള്‍ മേശപ്പുറത്തെത്തിച്ച് സുസ്ഥിരമായ, ക്രിയാത്മകമായ പരിതസ്ഥിതി നിര്‍മ്മിച്ച് വ്യസായത്തിന് വളരാനുള്ള അലസ്ഥ സൃഷ്ടിച്ചു.
നമ്മുടെ മുത്തച്ഛന്‍മാര്‍ വ്യാവസായികളെ ബഹുമാനിച്ചിരുന്നു. പക്ഷേ അവരെ പൂിച്ചിരുന്നില്ല. അവര്‍ കമ്പോളത്തേയും പൂജിച്ചിരുന്നില്ല.
1945 ല്‍ മൂന്നിലൊന്ന് തൊഴിലാളികള്‍ യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു. ഇന്ന് വെളും 13%
ലാഭം സ്വകാര്യവത്കരിക്കുക, വേദന സോഷ്യലൈസ് ചെയ്യുക. പണക്കാരന് ഒരു നിയമവും ഇല്ല. പൊവപ്പെട്ടവന് ഒര് അവകാശവും ഇല്ല.
ക്ലിന്റെന്റെ കാലത്തെ നികുതിയെങ്കിലും വാങ്ങുകയും സൈനിക ചിലവ് അന്നത്തെ നിലയിലുമെത്തിച്ചാല്‍ 10 വര്‍ഷത്തേക്കുള്ള കടം ഇല്ലാതാക്കാം.
വാള്‍സ്റ്റ്രീറ്റിലെ ചൂതാട്ടത്തിന് നികുതി ഏര്‍പ്പെടുത്തിയാലോ?
ബുഷിന്റെ സമ്പന്നര്‍ക്ക് നല്‍കുന്ന നികുതിയിളവ് ഇല്ലാതാക്കുിയാലോ? രണ്ട് വര്‍ഷം കൊണ്ട് $8000 കോടി ഡോളര്‍ ലാഭിക്കാം.
യുദ്ധം ചെയ്യുന്ന സൈനികരെ തിരികെ അമേരിക്കയിലെത്തിച്ചാല്‍ ഒരാഴ്ച്ചയില്‍ $300 കോടി ഡോളര്‍ അമേരിക്കന്‍ infrastructure വികസിപ്പിക്കാന്‍ ലഭിക്കും.
Halliburton നും മറ്റുള്ളവര്‍ക്കും സൈനിക കോണ്‍ട്രാക്റ്റര്‍മാര്‍ക്കും യുദ്ധ profiteers നും ല്‍കുന്ന ശതകോടികളും കൂടി കൂട്ടിച്ചേര്‍ത്താലോ?
സ്വാതന്ത്ര്യവും നീതിയും എല്ലാവര്‍ക്കും.
2011/07/11