ഓക്‌ലാന്റ് സ്വതന്ത്രമാക്കൂ 1%ക്കാരെ അടച്ചുപൂട്ടൂ

Oscar Grant Plaza യില്‍ ബുധനാഴ്ച്ച കൂടിയ Occupy Oakland General Assembly നവംബര്‍ 2 ന് പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. 1607 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 1484 പേര്‍ പണിമുടക്കിന് അനുകൂലമായി വോട്ടു ചെയ്തു. 77 പേര്‍ വിട്ടുനിന്നു. 46 പേര്‍ പണിമുടക്കിന് എതിരായിരുന്നു. അങ്ങനെ പണിമുടക്ക് നടത്താന്‍ 96.9% വോട്ടോടെ തീരുമാനമായി. [ഇതാണ് ജനാധിപത്യം. അല്ലാതെ നേതാവാകാന്‍ പൊതുമുതല്‍ തല്ലി തകര്‍ത്ത് പോലീസുമായി സംഘട്ടനം നടത്തി വാര്‍ത്തയുണ്ടാക്കലല്ല.]