വീട്ടിലും വാണിജ്യപരമായയും സ്ഥാപിക്കുന്ന സോളാര്‍ പാനലുകളുടെ വില 2010 ല്‍ 17% കുറഞ്ഞു. 2011 ല്‍ വില വീണ്ടും 11% കുറഞ്ഞു. Lawrence Berkeley National Lab ന്റെ “Tracking the Sun IV” എന്ന റിപ്പോര്‍ട്ടിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. അങ്ങനെ സോളാര്‍ പാനല്‍ ഊര്‍ജ്ജം അമേരിക്കയില്‍ വളരുകയാണ്. 2011ന്റെ ആദ്യ പകുതിയില്‍ അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പോളം 66% ആണ് വളര്‍ന്നത്. ദേശീയ സോളാര്‍പാനല്‍ ഉത്പാദനം 31% വളര്‍ന്നു. 1.1 ഗിഗാ വാട്ട് സൗരോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. 2010 ലെ കണക്കനുസരിച്ച് സൗരോര്‍ജ്ജ വ്യവസായത്തില്‍ 93,500 അമേരിക്കക്കാര്‍ ജോലി ചെയ്യുന്നു.
സര്‍ക്കാര്‍ സഹായവും പൊതു-സ്വകാര്യ കൂട്ടായ്മയും വിജയമാണ്. സ്ഥാപിക്കാനുള്ള അദ്ധ്വാന ചിലവും മറ്റ് അനുബന്ധ ചിലവുകളും 2010 ല്‍ 18% കണ്ട് കുറഞ്ഞു. പാനലിന്റെ വില നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ആവശ്യകതയും ലഭ്യതയുമാണ്.
സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കുറഞ്ഞുവരുന്നെങ്കിലും അവ നിക്ഷേപകര്‍ക്ക് വളരേറെ ഗുണം ചെയ്യുന്നതാണ്. സൗരോര്‍ജ്ജനിയ നിര്‍മ്മാതാക്കള്‍ക്കും വ്യക്തികള്‍ക്കും നല്‍കിവരുന്ന ഫെഡറല്‍, സംസ്ഥാന സബ്സിഡികള്‍ കുറഞ്ഞുവരുന്നതായി Berkeley National Lab ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മ്മാണത്തിന്റെ കാര്യത്തിലും ഉപഭോഗത്തിന്റെ കാര്യത്തിലും ജര്‍മ്മനി ലോകത്തെ മുന്‍നിരയിലുള്ള സൗരോജ്ജ കമ്പോളമാണ്. അമേരിക്കയിലെ $6.9/Watt എന്ന ശരാശരി വില ജര്‍മ്മിനിയിലെ വിലയേക്കാള്‍ കൂടുതലാണ്. അവിടെ ശരാശരി വില $4.2/W ആണ്. ഗ്രിഡ്ഡുമായി ബന്ധിപ്പിച്ച 17,000MW സോളാര്‍ പാനലുകള്‍ അമേരിക്കയിലേതിലെ 2,100MW ലേക്കാള്‍ കൂടുതലാണ്.
– from cleantechnica.com