ചെര്‍ണോബിലില്‍ കണക്കാക്കിയ തോതിനേക്കാള്‍ ഉയര്‍ന്നതാണ് ഫുകുഷിമ നിലയത്തിലെ റേഡിയേഷന്‍

ഫുകുഷിമ നിലയത്തിന് ചുറ്റും 100 കിലോമീറ്റര്‍ ആരത്തിനകത്ത് (radius) 34 സ്ഥലങ്ങള്‍ 14.8 ലക്ഷം becquerels per square meter എന്ന തോതില്‍ അധികം റേഡിയേഷന്‍ പുറത്തുവിടുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ മാപ്പിലാണ് ഈ വിവരം. ആണവനിലയത്തില്‍ നിന്നുള്ള cesium-137 ആണ് റേഡിയേഷന്റെ സ്രോതസ്സ്. ഈ നില ചെര്‍ണോബിലില്‍ കണ്ട റേഡിയേഷനേക്കാള്‍ അധികമാണ്.

ആഗസ്റ്റ് 29 ന് Ministry of Education, Culture, Sports, Science and Technology (MEXT) ആണ് ഈ മാപ്പ് പ്രസിദ്ധപ്പെടുത്തിയത്. Cesium-137 ന്റെ അര്‍ദ്ധായുസ്സ് ഏകദേശം 30 വര്‍ഷമാണ്. Okuma നഗരത്തിലാണ് സാന്ദ്രത ഏറ്റവും കൂടുതല്‍ കണ്ടത്. 154.5 ലക്ഷം becquerels per square meter. Okuma, Minamisoma, Tomioka, Futaba, Namie, Iitate എന്നീ മുന്‍സിപ്പാലിറ്റികളില്‍ ചെര്‍ണോബിലിനെക്കാള്‍ ഉയര്‍ന്നതാണ് റേഡിയേഷന്‍ രേഖപ്പെടുത്തുന്നത്.

നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ മണ്ണില്‍കണ്ട അതേ തോതിലാണ് അവിടെ അന്തരീക്ഷത്തിലേയും ആണവവികിരണത്തിന്റെ തോത്.

– from mdn.mainichi.jp

ഒരു അഭിപ്രായം ഇടൂ