ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

ഏഴു വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം Seoul ന് അടുത്തുള്ള Lake Shihwa ലെ വൈദ്യുത നിലയം ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. 10 ജനറേറ്ററുകളില്‍ ആറെണ്ണം ആഗസ്റ്റ് 3 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പരീക്ഷണ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം ബാക്കിയുള്ളവയും പ്രവര്‍ത്തിച്ച് തുടങ്ങും.

ഡിസംബറില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ Shihwa നിലയം അങ്ങനെ ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം എന്ന സ്ഥാനം നേടും. 254 മെഗാവാട്ടാണ് നിലയത്തിന്റെ ശേഷി. ഇപ്പോള്‍ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം ഫ്രാന്‍സിലാണ്. 240 മെഗാവാട്ട് ശേഷിയുള്ള Rance Tidal Power Station.

500,000 ജനസംഖ്യയുള്ള നഗരത്തിന് ആവശ്യമായ വൈദ്യുതി ഈ നിലയം നല്‍കും.

ഒരു വര്‍ഷം തെക്കന്‍ കൊറിയക്ക് 860,000 ബാരല്‍ എണ്ണ ലാഭിക്കുന്നതോടൊപ്പം ($9.3 കോടി ഡോളറിന്റെ ലാഭം) 320,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം തടയും.

– from english.yonhapnews.co.kr

ഒരു അഭിപ്രായം ഇടൂ