18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു

  • 18.4 GW ന്റെ പുതിയ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു, 2011 ല്‍ മുഴുവനായി 43.9 GW കാറ്റാടി നിലയങ്ങള്‍ പണിതീരും എന്ന് കരുതുന്നു
  • 43 % പങ്കോടെ ചൈന പവനോര്‍ജ്ജത്തിന്റെ കുതിര ശക്തിയായിരിക്കുന്നു, ഈ വര്‍ഷം 8 GW ആണ് അവര്‍ സ്ഥാപിച്ചത്.
  •  ജൂണ്‍ 2011 ല്‍, ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദന ശേഷി 215 GW ആയി ഉയര്‍ന്നു.

ദുര്‍ബല വര്‍ഷമായ 2010 നെ അപേക്ഷിച്ച് ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ വലിയ ഉണര്‍വ്വുണ്ടായ വര്‍ഷമായിരുന്നു 2011. ലോകത്തെ മൊത്തം പവനോര്‍ജ്ജ ശേഷി രണ്ട് ലക്ഷത്തി പതിനയ്യായിരം മെഗാവാട്ട് ഇപ്പോള്‍ കാറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. അതായത് 215 ഗിഗാ വാട്ട്. അതില്‍ 18’405 MW ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയി കൊണ്ട് മാത്രം നേടിയതാണ്. 2010 നെക്കാള്‍ 15 % വര്‍ദ്ധനവ്. 2010 ന്റെ ആദ്യ പകുതിയില്‍ 16’000 MW ന്റെ നിലയങ്ങള്‍ മാത്രമാണ് സ്ഥാപിച്ചത്. ലോകത്തിലെ മൊത്തം പവനോര്‍ജ്ജ ശേഷിയുടെ വളര്‍ച്ച 9.3 % ല്‍ നിന്ന് 22,9 % ആയി വളര്‍ന്നു. വാര്‍ഷിക വളര്‍ച്ച 23,6 % ആണ്.

എന്നാല്‍ ഇപ്പോള്‍ അഞ്ച് രാജ്യങ്ങളാണ് ഇതിന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നത്. ചൈന, അമേരിക്ക, ജര്‍മ്മനി, സ്പെയിന്‍, [സംശയിക്കേണ്ട] ഇന്‍ഡ്യ. ഇവരെല്ലാം കൂടി മൊത്തം പവനോര്‍ജ്ജത്തിന്റെ 74 % ഉത്പാദിപ്പിക്കുന്നു. വീണ്ടും ചൈനയാണ് 2011 ല്‍ ഏറ്റവും കൂടുതല്‍ നിലയങ്ങള്‍ സ്ഥാപിച്ചത്. ആറ് മാസം കൊണ്ട് 8000 മെഗാവാട്ട് നിലയങ്ങള്‍ സ്ഥാപിച്ചു. ഇക്കാലത്ത് (ആറ് മാസം) ലോക കാറ്റാടി കമ്പോളത്തില്‍ 43 % വളര്‍ച്ച രേഖപ്പെടുത്തി. 2010 ലെ മൊത്തം വളര്‍ച്ച 50 % ആയിരുന്നു. 2011 ജൂണില്‍ ചൈനയിലെ മൊത്തം പവനോര്‍ജ്ജ സ്ഥാപിത ശേഷി 52000 മെഗാവാട്ട് ആയിരുന്നു.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കാറ്റാടി കമ്പോളം 2011 ല്‍ മെച്ചമായിരുന്നു. യുറോപ്പിലെ വലിയ കമ്പോളം ജര്‍മ്മനിയായിരുന്നു. 766 MW ന്റെ പുതിയ നിലയങ്ങള്‍ സ്ഥപിച്ചു. അവിടെ മൊത്തം 27,981 മെഗാവാട്ടിന്റെ കാറ്റാടികള്‍ ഉണ്ട്. സ്പെയില്‍ (പുതിയത് 484 MW, മൊത്തം 21,150 MW ), ഇറ്റലി (പുതിയത് 460 MW, മൊത്തം 6,200 MW), ഫ്രാന്‍സ് (പുതിയത് 400 MW, മൊത്തം 6’060 MW), ബ്രിട്ടണ്‍ (പുതിയത് 504 MW, മൊത്തം 5,707 MW), പോര്‍ട്ടുഗല്‍ (പുതിയത് 260 MW, മൊത്തം 3’960 MW). ഫ്രാന്‍സിലും ഡന്‍മാര്‍ക്കിലുമാണ് കുറവുണ്ടായത്.

ആറ് മാസംകൊണ്ട് അമേരിക്ക 2,252 MW പുതിയ നിലയങ്ങള്‍ സ്ഥാപിച്ചു. ക്യാനഡയിലും നല്ല വളര്‍ച്ച പവനോര്‍ജ്ജ രംഗത്ത് ഉണ്ടായിട്ടുണ്ട്. 2011 ന്റെ ആദ്യ പകുതിയില്‍ 603 MW പുതിയ നിലയങ്ങള്‍ അവിടെ സ്ഥാപിച്ചു.

– from wwindea.org

ഒരു പ്രസിഡന്റും ഒരു മാധ്യമക്കാരനും ഇത് കണ്ടില്ല. അവര്‍ക്കാവശ്യം വലിയ മൂലധന നിക്ഷേപമുള്ള, ജനത്തെ ഊര്‍ജ്ജം എന്ന പേരില്‍ ചങ്ങലക്കിടാന്‍ സഹായിക്കുന്ന നിലയങ്ങള്‍ മാത്രമാണ് അവരുടെ അജണ്ടയിലുള്ളത്.

ഒരു അഭിപ്രായം ഇടൂ