കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രിട്ടണില്‍ ഇറങ്ങിയ പ്രാദേശിക കറന്‍സിയില്‍ പ്രമുഖമായത് Totnes, Stroud, Brixton എന്നിവയാണ്. ഇതില്‍ Brixton പൗണ്ട് ഇതാ ഇപ്പോള്‍ ഒരു പടി കൂടി മുന്നേറുന്നു. കഴിഞ്ഞ ആഴ്ച്ച അവരുടെ ജന്മദിനത്തില്‍ ഇ-കറന്‍സി സംവിധാനം അവര്‍ തുടങ്ങി. SMS ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പണമടക്കാന്‍ കഴിയും. ക്രഡിറ്റ് കാര്‍ഡ് സംവിധാനം ഇല്ലാത്ത ചെറിയ കച്ചവടക്കാര്‍ക്ക് ഇത് നല്ല സാദ്ധ്യതകള്‍ തുറക്കുന്നു.
ഇത് രാജ്യത്തെ ആദ്യത്തെ ഇ-കറന്‍സി ആണ്. Transition Network, New Economics Foundation, Dutch സംഘടനയായ QOIN എന്നിവര്‍ ചേര്‍ന്നാണ് ഇത് പ്രാവര്‍ത്തികമാക്കിയത്. Brixton പരീക്ഷണത്തിന് പറ്റിയ നല്ല സ്ഥലമാണ്. ലണ്ടനിലെ ചെറു സംസ്കാരമുള്ള വളരുന്ന ഭാഗമാണ് അത്. സ്വതന്ത്ര ചിന്താഗതിക്ക് ബഹുമാനം നല്‍കുന്ന ചെറുപ്പക്കാരുടെ വ്യത്യസ്ഥതയുള്ള സ്ഥലമാണത്. ദീര്‍ഘകാലം അത് സാമൂഹ്യമായി അധസ്ഥിതാവ്സ്ഥയിലായിരുന്നു. Totnes നേക്കാളും Stroud നേക്കാളും കൂടുതല്‍ ആളുകള്‍ അവിടെ Brixton പൗണ്ട് ഉപയോഗിക്കുന്നു. ഗതാഗതത്തിനും റയില്‍ സ്റ്റേഷനിലും അത് ഉപയോഗിക്കാം.
Brixton ല്‍ ചായക്കടകള്‍, Reggae സംഗീതക്കടകള്‍, hairdressers, ethnic grocers തുടങ്ങി ധാരാളം ചെറു വ്യവസായികളുണ്ട്. ലണ്ടന്‍ നിവാസികള്‍ക്ക് ഇവിടെ ഒരു ബദല്‍ ഷോപ്പിങ്ങ് അനുഭവം ലഭിക്കുന്നു.
അവിടെ ബദല്‍ കറന്‍സികള്‍ പ്രാദേശിക കച്ചവടക്കാര്‍ക്ക് loyalty scheme കള്‍ വഴി പ്രോത്സാഹനം നല്‍കുന്നു. പ്രാദേശികമായി owned businesses ളില്‍ പണം ചിലവാക്കുന്നത് പണത്തിന് chain retailers കാരില്‍ നഷ്ടപ്പെടാതെ അതത് സമൂഹത്തില്‍ ചംക്രമണം(circulates) ചെയ്യാന്‍ അവസരം നല്‍കുന്നു. ഈ പ്രാദേശിക കറന്‍സികള്‍ വലിയ പ്രഭാവം ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. ഈ മൂന്നു പ്രാദേശിക കറന്‍സികളും ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. അസ്ഥിരമായ സാമ്പത്തിക വ്യവസ്ഥയിലെ ആകര്‍ഷണഈയമായതും മര്‍മ്മപ്രധാനവുമായ പരീക്ഷണമാണ് അവ.
– from makewealthhistory.org