വലിയ, ഊര്‍ജ്ജസ്വലരായ ജനക്കൂട്ടം ഓക്‌ലാന്റിലെ നഗര കേന്ദ്രത്തിലേക്ക് ആറ് മഹാ ജാഥകളായി പ്രവഹിച്ച് Wells Fargo, Chase, Citibank, Bank Of America തുടങ്ങിയ വലിയ ബാങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിപ്പിച്ചു. Broadway മുതല്‍ Grand Avenue വരെയും തടാകത്തിനടുത്തും പോലീസ് സമരക്കാരില്‍ നിന്ന് വിട്ടുനിന്നു. ഉച്ചക്ക് ശേഷം സരക്കാരുടെ എണ്ണം 10,000 ല്‍ അധികമായി. പോഷകജാഥകള്‍ Oscar Grant Plaza ലേക്ക് ഒഴുകി. അതില്‍ 800 കുട്ടികളും, മാതാപിതാക്കളും, അദ്ധ്യാപകരും ചേര്‍ന്ന ഒരു സംഘവും ഉണ്ടായിരുന്നു. അവര്‍ Oakland Main Library ല്‍ തടിച്ചുകൂടി.
തുറമുഖത്തേക്കുള്ള വൈകുന്നേരത്തെ ജാഥ നഗര കേന്ദ്രത്തില്‍ നിന്ന് West Oakland നപ്പുറം നീളമുള്ളതായിരുന്നു. ആയിരക്കണക്കിന് പ്രതിഷ്ധക്കാര്‍ വീണ്ടും വന്നുകൊണ്ടിരുന്നു. 20,000 ല്‍ അധികം ആളുകള്‍ തുറമുഖത്തിന്റെ കവാടത്തിലേക്ക് ജാഥനടത്തി തുറമുഖം അടപ്പിച്ചു. തൊഴിലാളികളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എന്ന് തുറമുഖ അധികാരികള്‍ പറഞ്ഞു.
Oscar Grant Plaza യിലേ ഒരു ഉത്സവത്തിന്റെ അന്തരീക്ഷമായിരുന്നു. Alameda Labor Council ഉം മറ്റനേകം യൂണിയനുകളും ആയിരങ്ങള്‍ക്ക് barbecue വിതരണം ചെയ്തു. Day of the dead altars, a 99% story telling tent, string sculptures. കൈയ്യേറ്റാരുടെ ടെന്റുകള്‍ക്ക് ചുറ്റും നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി. പ്രസംഗങ്ങള്‍, സംഗീത പരിപാടികള്‍ ഒക്കെയായി ഓക്‌ലാന്റുകാര്‍ തങ്ങള്‍ കഷ്ടപ്പെട്ട് നേടിയ 99%ക്കാരുടെ വിജയം ആഘോഷിച്ചു.
8 pm വരെ പോലീസുകാരുടെ പൊടിപോലുമില്ലായിരുന്നു.
– from occupyoakland.org
ഓക്‌ലാന്റ് കൈയ്യേറ്റക്കാരെ പോലീസ് ആക്രമിച്ചതിനാലായിരുന്നു ഈ പൊതുപണിമുടക്ക് General Assembly ആഹ്വാനം ചെയ്തത്.