ഡാമുകള്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നു. National Institute for Space Research നടത്തിയ പഠനപ്രകാരം ഇന്‍ഡ്യയിലെ 4,500 ഡാമുകള്‍ പ്രതി വര്‍ഷം 85 കോടി ടണ്ണിന് തുല്യമായ മീഥേന്‍ പുറത്തുവിടുന്നു. വെള്ളത്തിനടിയിലാവുന്ന ജൈവ വസ്തുക്കള്‍ ജീര്‍ണ്ണിക്കുന്നതാണ് CO2 ഉം മീഥേനും പുറത്ത് വരാന്‍ കാരണമാകുന്നത്. എന്നാല്‍ CO2 നേക്കാള്‍ മീഥേന്‍ 23 മടങ്ങ് ഹരിതഗൃഹപ്രഭാവം പ്രകടിപ്പിക്കുന്ന വാതകമാണ്.
അണക്കെട്ടുകള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നു. അവ കാരണം ലോകം മൊത്തം 8 കോടി ആളുകള്‍ അഭയാര്‍ത്ഥികളായി. അണക്കെട്ട് നിര്‍മ്മിക്കുന്ന reservoir കാരണമാണിത്. അതുപോലെ താഴ് പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് നദിയിലെ നീരൊഴുക്കില്‍ വ്യത്യാസം വന്നതിനാല്‍ സ്വാഭാവിക പരിസ്ഥിതി നഷ്ടപ്പെടുന്നു. പണവും അധികാരവുമുള്ള ജനങ്ങളല്ല ഇവര്‍.
അണക്കെട്ടുകള്‍ മണ്ണൊലിപ്പ് വര്‍ദ്ധിപ്പിക്കും. അണക്കെട്ടുകള്‍ എക്കല്‍ ശേഖരിച്ച് വെക്കുന്നതിനാല്‍ താഴ്‌വരയില്‍ അത് എത്തുന്നത് തടയുന്നു. നദിക്ക് എക്കല്‍ ലഭിക്കാതെ വരുന്നത് നദിക്കരയിലെ മണ്ണൊലിപ്പിന് കാരണമാകുന്നു എന്ന് International Rivers വിശദീകരിക്കുന്നു. ദശാബ്ദം കൊണ്ട് അണക്കെട്ടിന് താഴെയുള്ള നദി കരയെ മീറ്ററുകളോളം കാര്‍ന്നെടുക്കുന്നു. ഇത് നൂറ് കണക്കന് കിലോമീറ്റര്‍ നീളത്തില്‍ അണക്കെട്ടിന് താഴെ കാണപ്പെടും.
അണക്കെട്ടുകള്‍ സസ്യങ്ങളുടെ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പ്രകൃതിവിരുദ്ധമായ ഈ നിര്‍മ്മിതി കാരണം പലതരം മീനുകളും, പക്ഷികളും, വന്‍ തോതില്‍ വനവും, ചതുപ്പ് നിലങ്ങളും, കൃഷിയിടങ്ങളും നശിക്കുന്നു.
അണക്കെട്ടുകള്‍ താല്‍ക്കാലിക പരിഹാമാണ്. മറ്റ് പല താല്‍ക്കാലിക പരിഹാരങ്ങള്‍ പോലെ അണക്കെട്ടുകളും പരിഹരിക്കുന്ന പ്രശ്നത്തേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അവ സുസ്ഥിര പരിഹാരമല്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.