ഭൂമിയല്ല സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന ആശയം സ്വീകരിച്ചതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ പള്ളി ഗലീലിയോയെ കുറ്റക്കാരനായി വിധിച്ചു. ആധുനിക കാലത്ത് കാലാവസ്ഥാ ശാസ്ത്രജ്ഞരെയാണ് ശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ അതുപോലെ മതദ്രാഹവിചാരണ ചെയ്യുന്നത്. Reed College ന്റെ പഴയ പ്രസിഡന്റും National Science Board അംഗവുമായ James Powell ന്റെ പുസ്തകമായ The Inquisition of Climate Science കാലാവസ്ഥാ ശാസ്ത്രത്തിന്റേയും ശാസ്ത്രജ്ഞരുടേയും പീഡനത്തെക്കുറിച്ച് വിശദമായ ചിത്രം നല്‍കുന്നു.
ഗലീലിയോയെ പോലെ കാലാവസ്ഥാ ശാസ്ത്രജ്ഞരും തെളിവിനെ ആണ് ആധാരമാക്കിയത്. എങ്ങനെ ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നമുക്ക് അറിവ് തരുന്ന ശാസ്ത്രത്തിന്റെ രീതിയാണ് അവര്‍ അവലംബിച്ചത്. എന്നാല്‍, കാലാവസ്ഥാ സംശയാലുക്കള്‍, യാഥാസ്ഥിക ചിന്തകര്‍, ideologues, ഫോസില്‍ ഇന്ധന വ്യവസായികള്‍ തുടങ്ങിയവര്‍ ആധുനിക കാലത്ത് പഴയ അധികാരിവര്‍ഗ്ഗത്തെ പോലെ ശാസ്ത്രത്തിനെതിരെ യുദ്ധം നടത്തുന്നു. Powell ന്റെ പുസ്തകം നിഷേധ-വ്യവസായത്തെ രേഖപ്പെടുത്തുകയും കാലവസ്ഥാ ശാസ്ത്രത്തിനെതിരെയുള്ള അവരുടെ ആക്രമണത്തെ വിശദമാക്കുകയും ചെയ്യുന്നു.
എന്നാല്‍ കത്തോലിക്കാ പള്ളിയുടെ മതദ്രാഹവിചാരണയും ആധുനിക കാലാവസ്ഥാ മതദ്രാഹവിചാരണയും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്. സഭയുടെ മതദ്രാഹവിചാരണക്ക് ഒരു ബദല്‍ സിദ്ധാന്തം ഉണ്ടായിരുന്നു. ടോളമിയുടെ രണ്ടാം നൂറ്റാണ്ടിലെ ഭൌമ കേന്ദ്ര ജ്യോതിശാസ്ത്രം ആയിരുന്നു അത്. എന്നാല്‍ മനുഷ്യന്‍ കാരണമായ ആഗോളതാപനത്തിന്റെ തെളിവുകള്‍ക്കെതിരെ കാലാവസ്ഥാ മതദ്രാഹവിചാരണക്ക് ബദല്‍ സിദ്ധാന്തങ്ങളൊന്നുമില്ല.
ഗലീലിയോയുടെ പീഡനം സത്യത്തില്‍ ഇന്നത്തെ കാലാവസ്ഥാ വിവാദം ശരിക്കുള്ള പശ്ചാത്തലത്തില്‍ (context) നിര്‍ത്തുകയാണ് ചെയ്യുന്നത്.
— സ്രോതസ്സ് skepticalscience.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.