വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തിന്റെ ഭാഗമായി പ്രകടനത്തില്‍ പങ്കെടുത്ത 84 വയസായ വിരമിച്ച സ്കൂള്‍ അദ്ധ്യാപികയെ കുരുമുളക് വെള്ളം മുഖത്തടിച്ചതിന് സിയാറ്റില്‍ മേയര്‍ Mike McGinn മാപ്പ് പറഞ്ഞു. Dorli Rainey യെ കുരുമുളക് വെള്ളം മുഖത്തടിച്ച ആ നിമിഷം മുതല്‍ അതിന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയും ലോകം അതിനെ അപലപിക്കുകയും ചെയ്തു. ഒരു ചിത്രത്തില്‍ Dorli Rainey യുടെ മുഖത്ത് നിന്ന് രാസവസ്തു ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു.
Dorli ജനിച്ചത് ആസ്ട്രേലിയയിലാണ്. 1956 ല്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. U.S. Army യുടെ പരിഭാഷകയായി യുറോപ്പില്‍ ജോലിചെയ്തു. 2009 ല്‍ അവര്‍ സിയാറ്റിലില്‍ മേയറാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
“വളരെ വേദനയുണ്ടാക്കുന്നതായിരുന്നു അത്. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ദ്രാവകമാണ് എന്ന് അവര്‍ പറയുന്നെങ്കിലും എന്റെ ശ്വാസകോശത്തില്‍ ഇപ്പോഴും വേദന തോന്നുന്നു. അതുപോലെ ഒച്ചയും അടച്ചു. എത്രനാള് ഇങ്ങനെ വേദന സഹിക്കേണ്ടിവരും എന്നെനിക്കറിയില്ല. പക്ഷേ അതല്ല പ്രധാനം. അതിനേക്കാള്‍ വലിയ പ്രശ്നം നമുക്കുണ്ട്. നാം പോലീസ് പീഡനം ഏറ്റുവാങ്ങുമ്പോള്‍ വലിയ പ്രശ്നം കേള്‍ക്കാതെ പോകുന്നു. അതാണ് എന്റെ പരാതി. വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന യഥാര്‍ത്ഥ സംഗതികളിലാണ് (issues) നാം പ്രധാന ദൃഷ്‌ടികേന്ദ്രം (focus) ഉറപ്പിക്കേണ്ടത്.” Dorli Rainey പറഞ്ഞു.
ഇതാണ് രാഷ്ട്രീയ ബോധം. അമ്മുമ്മേ നിങ്ങള്‍ക്ക് അഭിവാദനം.
അനാവശ്യമായി പോലീസിന്റെ തല്ല് ഇരന്ന് വാങ്ങി, വാര്‍ത്തയുണ്ടാക്കി സീറ്റ് വാങ്ങുന്നവരും, സ്വന്തം ജാതിക്കാര്‍ക്ക് സീറ്റ് കുറവേ കിട്ടിയുള്ളു എന്ന് പറയുന്നവരും, ജോതിബസുവിനെ പ്രധാനമന്ത്രി ആകാന്‍ അനുവദിച്ചില്ലെന്നുമൊക്കെ പരാതി പറയുന്ന രാഷ്ട്രീയതൊഴിലാളികളും വര്‍ഗ്ഗീയവാദികളും ഈ അമ്മുമ്മേ കണ്ട് പഠിക്ക്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, after neritam. append wordpress. and then press enter key.