തെക്കന്‍ ഫ്രാന്‍സിലെ Marcoule ആണവ സ്ഥാപനത്തിലെ പൊട്ടിത്തെറിയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍ക്കാനുണ്ട്. ഒരു മനുഷ്യന്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരുടെ കുടുംബാങ്ങളോടൊപ്പം ഞങ്ങളും ദുഖത്തില്‍ പങ്കുചേരുന്നു.
സാധാരണ പോലെ ഫ്രഞ്ച് ആണവ കമ്പനികളായ EdF യും AREVA യും അപകടത്തിന്റെ ആദ്യ മണിക്കൂറുകളിലെ ഒളിച്ച് കളിയില്‍ നിന്ന് പുറത്തു വന്നു. AREVA യുടെ ബ്ലോഗില്‍ അപകട മരണം ഒമ്പതില്‍ അഞ്ചാമത്തെ സ്ഥാനം മാത്രം നേടി.
അത് വ്യാവസായിക അപകടമാണ്, ആണവ അപകടമല്ല എന്ന് EdF പ്രഖ്യാപിച്ചു. നമ്മളേ പോലെ EdF നും ആണവം എന്നത് വൃത്തികെട്ട വാക്കാണോ? തീവൃ ആണവ മാലിന്യങ്ങളില്‍ രാസ പ്രവര്‍ത്തനങ്ങള്‍ (processes) നടത്തി ചൂളയില്‍ കത്തിക്കുന്ന സ്ഥാപനത്തില്‍ നടന്ന പൊട്ടിത്തെറി Edf പറയുന്നതു പോലെ വെറും പൊട്ടിത്തെറി എന്ന് പറഞ്ഞ് അവഗണിക്കാനാവില്ല. സ്വന്തം തൊഴിലാളികളേക്കാള്‍ സ്വന്തം ഖ്യാതിക്കാണ് EdF പ്രാധാന്യം കൊടുക്കുന്നതെന്ന് തോന്നുന്നു.
Marcoule ആണവ അപകടമല്ലായിരുന്നോ? വെറും അപകടമാണോ? അതോ ആണവ വ്യാവസായിക അപകടമോ? ആണവ വികിരണശേഷിയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തില്‍ നടന്ന ഒരു അപകടമാണത്.
അതല്ലേ ശരി? ഫലം ഒന്നുതന്നെയല്ലേ? നേരിട്ട് ബന്ധമില്ലെങ്കില്‍ കൂടിയും ആളുകള്‍ മരിക്കുന്നു (ചെര്‍ണോബില്‍) അല്ലെങ്കില്‍ ആളുകള്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വരുന്നു (ഫുക്കുഷിമ).
Marcoule സുരക്ഷിതത്വ സംസ്കാരത്തെക്കുറിച്ചുള്ള ചോദ്യമാണ്. ഫുകുഷിമ അപകടത്തിന് ശേഷം ഫ്രഞ്ച് സര്‍ക്കാര്‍ നടത്തിയ പരിശോധനകളില്‍ അപകടം നടന്ന ഈ ഭാഗം ഉള്‍പ്പെട്ടിരുന്നില്ല. ഫ്രാന്‍സിലെ Nuclear Safety Authority യുടെ പരിശോധനയിലും ഇത് ഉള്‍പ്പെട്ടിരുന്നില്ല. എന്തുകൊണ്ട്? ഫ്രഞ്ച് സര്‍ക്കാരും Nuclear Safety Authority യും വിശദീകരിക്കേണ്ട കാര്യമാണ്.
തുടക്കത്തില്‍ ഫ്രഞ്ച് ആണവ വ്യവസായം കെട്ടുകഥ പറയുകയായിരുന്നു. ഫുകുഷിമ അപകട സമയത്തും ആണവ വ്യവസായം കെട്ടുകഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. വലിയ ഭൂകമ്പത്തേയും പത്തുമീറ്റര്‍ പൊക്കമുള്ള സുമാനിയേയും നേരിടാന്‍ ഫുകുഷിമ നിലയത്തിന് എങ്ങനെ കഴിയുമെന്ന് അധികാരികള്‍ ചോദിച്ച ചോദ്യമാണ്. റിയാക്റ്ററിന്റെ (ആണവ വ്യവസായത്തിന്റെ) തകര്‍ച്ചയെ ‘ദൈവത്തിന്റെ പ്രവര്‍ത്തി’ എന്ന ഭംഗിവാക്കുകൊണ്ട് മൂടുകയാണവര്‍ ചെയ്തത്. എന്നാല്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നിലയത്തിന് കഴിയില്ലെന്ന് മൂന്ന് വര്‍ഷം മുമ്പേ ഫുകുഷിമ നിലയത്തിന്റെ ഉടമകളായ TEPCOക്ക് അറിയാമായിരുന്നു. എന്നിട്ടും അവര്‍ ഒന്നും ചെയ്തില്ല.
ദുഖപൂര്‍ണ്ണമായ മരണവും മുറിവുകള്‍ക്കും അതീതമായി തെക്കന്‍ ഫ്രാന്‍സിലെ – le Midi – ജനം അപകടത്തിലല്ല എന്ന് ഫ്രാന്‍സിലെ CRIIRAD (Committee for Research and Independent Information on Radioactivity) പറഞ്ഞു. ആണവ പദാര്‍ത്ഥങ്ങള്‍ പുറത്ത് പോയിട്ടില്ല. നല്ല വാര്‍ത്ത. എന്നാലും നാം ഈ വ്യവസായത്തിന്റെ തിരിയലിനെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണണം.
ഫ്രഞ്ച് ആണവ വ്യവസായത്തെ ദീര്‍ഘകാലം നോക്കിയതില്‍ നിന്നും ഒരു കാര്യം മനസിലാവും. (അത് മൊത്തം ആണവ വ്യവസായത്തിനും ബാധകമാണ്.) ആദ്യം അവര്‍ പറയുന്ന കാര്യം മുഖവിലക്ക് പോലും എടുക്കേണ്ട കാര്യമില്ല. ജൂലൈ 2008 ല്‍ AREVA യുടെ തെക്കേ ഫ്രാന്‍സിലെ Tricastin ആണവ നിലയത്തില്‍ നിന്ന് 18,000 ലിറ്റര്‍ യുറേനിയം ദ്രാവകം നദികളിലേക്ക് ചോര്‍ന്നു. ആഴ്ച്ചകള്‍ക്ക് ശേഷമാണ് അതിനെക്കുറിച്ചുള്ള വിശദ വിവരം പുറത്തുവന്നത്. അധികാരികളോട് ഈ വിവരം AREVA പറയുന്നതില്‍ കാലതാമസം വന്നു. നിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ഗുണനിലവാരമില്ലാത്തതായിരുന്നു. അവിടെ മുമ്പും ഇത്തരം പുറത്ത് പറയാത്ത ആണവ ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. AREVA യുടെ പ്രധാന അധികാരി Anne Lauvergeon ചോര്‍ച്ചയേക്കുറിച്ച് പറഞ്ഞത് ഒരു ‘ക്രമക്കേട് (anomaly)’ എന്നാണ്. ധാരാളം ക്രമക്കേടിന്റെ വ്യവസായമാണ് ആണവോര്‍ജ്ജ വ്യവസായം.
വൃത്തികെട്ട ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ആണവോര്‍ജ്ജമാണ് ഉത്തരം എന്നും അതല്ലാതെ വേറെ വഴിയില്ലെന്നും ഈ വ്യവസായം നിരന്തരം പറയുന്നു. Marcoule അപകടം നടന്ന അതേ ദിവസം ഗ്രീന്‍പീസ് Energy [R]Evolution in Japan എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. എല്ലാ ആണവ നിലയങ്ങളും 2012 ഓടെ അടച്ച് പൂട്ടിക്കൊണ്ട് എങ്ങനെ CO2 ഉദ്‌വമനം കുറക്കാം എന്ന് അതില്‍ വ്യക്തമാക്കിയതാണ്. ജപ്പാന്‍ ഫ്രാന്‍സിന്റെ 58 നിലയങ്ങളേക്കാള്‍ നാല് നിലയങ്ങള്‍ മാത്രമേ കുറവുള്ളു. ഫുക്കുഷിമ അപകടത്തിന് ശേഷം അവയില്‍ 80% വും അടച്ചിട്ടു. എന്നിട്ടും അവിടെ വൈദ്യുതി ക്ഷാമം വന്നില്ല.
– from greenpeace.org