മലയാളിക്കും മനോരമക്കും ഒരേ ഹൃദയം

ഈ കേസ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ് അന്നു മുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പുള്ള കാലം മുതല്‍ മലയാള മനോരമ കമ്പനിയുടെ പ്രധാന വക്കീല്‍ ഈ ദണ്ഡപാണിയാണ്.
കോണ്‍ഗ്രസ്സിനും ഉമ്മന്‍ ചാണ്‍ടിക്കും യൂഡിയെഫിനും വേണ്ടി കൂലിയെഴുത്തു നടത്തുന്ന മനോരമയുടെ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ചാണ്ടി അധികാരമേറ്റയുടന്‍ കേപ്പീ ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ ആക്കിയത്. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.

കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ദണ്ഡപാണി ആടിയ പൊറാട്ട് നാടകം യാദൃശ്ചികമോ നാവു പിഴയോ ആവാന്‍ യാതൊരു സാധ്യതയുമില്ല, കാരണം കേരളം മുല്ലപ്പെരിയാര്‍ കേസില്‍ ജയിച്ച് തമിഴന്മാരുടെ വിരോധം സമ്പാദിച്ചാല്‍ തമിഴ്നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള ചില അച്ചായന്മാര്‍ക്കും, ചെന്നയിലും മറ്റു പ്രധാന നഗരങ്ങളിയും വ്യാവസായിക നിക്ഷേപവും (MRF = മദ്രാസ് റബ്ബര്‍ ഫാക്ടറി) റിയല്‍ എസ്റ്റേറ്റ് താല്‍പര്യവുമുള്ള മലയാളമനോരമ കമ്പനിക്കും തമിഴ്നാട് സര്‍ക്കാരില്‍ നിന്നും ലഭിക്കാനിടയുള്ള വന്‍ സൗജന്യങ്ങള്‍ നഷ്ടമാകുമല്ലോ? പ്രത്യേകിച്ചും കോട്ടയത്തെ MRF പ്ലാന്റ് അടക്കം ചെന്നയിലേക്ക് മാറ്റിക്കൊണ്ട് അവിടത്തെ MRF പ്ലാന്റ് വന്‍‌തോതില്‍ വിപുലീകരിക്കുന്ന ഈ സമയത്ത്.

കൂടുതല്‍ @ http://anilphil.blogspot.com/2011/12/blog-post_04.html

ഇത് ആദ്യമല്ല മനോരമ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുന്നതും ജനവിരുദ്ധ നിലപാടെടുക്കുന്നതും. ലോണ്‍ എടുത്ത പണം തിരിച്ചടക്കാത്തിന് ജയിലില്‍ കേറേണ്ടിവന്നതിന്, അത് സ്വാതന്ത്യ സമരത്തിന്റെ ഭാഗമായാണെന്ന നാണംകെട്ട ന്യായം പറയുന്നര്‍ ഇതല്ല ഇതില്‍കൂടുതലും ചെയ്യും. അച്ചുമാമന്‍ പോലും ചിലപ്പോള്‍ മനോരമയുടെ ശമ്പളക്കാരനാവാം. ബലൂണ്‍ വീര്‍പ്പിക്കാന്‍ സഹായിച്ചതിന്റെ ഉപകാരസ്മരണ.

മലയാളി മന്തന്‍മാരാണെന്നതിന്റെ ഒരു തെളിവാണിത്. മനോരമയുടെ ഈ വഞ്ചനയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ചപ്പോള്‍ മിക്കവരും പറയുന്നത്, “മനോരമ പക്കാ ബിസിനസ്സുകാരാണെന്നാണ്.” ഒരു കള്ളന്‍ വീട്ടില്‍ കയറി മോഷണം നടത്തിയാല്‍ രാവിലെ എഴുനേറ്റ് നാം പറയും, “ഓ കള്ളന്‍ പക്കാ പ്രോഫഷണലാ. അവന്‍ അകത്ത് കടന്നത് ഞാന്‍ അറിഞ്ഞുപോലുമില്ല.”

മനോരമ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
കേരളത്തെ ഒറ്റുകൊടുക്കാന്‍ കൂട്ടുനിന്ന ജനപ്രതിനികളെ രാജിവെപ്പിക്കുക.
കേരളത്തിന് പുറത്ത് നിര്‍മ്മിക്കുന്ന മലയാള സിനിമകള്‍ കാണാതിരിക്കുക.

ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കി കേരളത്തില്‍ വ്യവസായത്തിന് വളരാന്‍ അസവരം ഒരുക്കുക.
ഉദ്യോഗസ്ഥരും തൊഴിലാളികളും അഴുമതി കാണിക്കാതെ സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി ശ്രമിക്കുക.
എല്ലാവര്‍ക്കും സമൂഹത്തില്‍ ഇടം നല്‍കാനായി പരസ്പരം ബഹുമാനിക്കുക.

ഒരു അഭിപ്രായം ഇടൂ