മദ്യപാനം തലച്ചോറിന് കേടുവരുത്തും

മദ്യത്തിന്റെ കൂടിയ ഉപയോഗം തലച്ചോറിന്റെ ഘടനയേയും ശരീരശാസ്‌ത്രത്തേയും(physiology) ബാധിക്കുമെന്ന് പുതിയ neuroimaging പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥിരമായ മദ്യപാനം തലച്ചോറിലെ സെറിബല്ലം (cerebellum) എന്ന ഭാഗത്തിന് കേടുവരുത്തും. മാംസപേശി നിയന്ത്രണം, ഭാഷ, ശ്രദ്ധ ഇവയൊക്കെ ചെയ്യുന്നത് ഈ ഭാഗമാണ്. അതുപോലെ prefrontal cortex ചുരുങ്ങാനും ഗുണം കുറയാനും മദ്യപാനം കാരണമാകുന്നു. തീരുമാനമെടുക്കല്‍, സാമൂഹ്യ സ്വഭാവം എന്നിവ നിയന്ത്രിക്കുന്ന ഭാഗമാണിത്. കൂടാതെ ഈ ഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന തലച്ചോറിലെ white matter നും കേടുപാടുണ്ടാക്കുന്നു.

മദ്യപാനം നിര്‍ത്തിയാല്‍ ഈ ഭാഗങ്ങള്‍ വീണ്ടും ആരോഗ്യം പ്രാപിക്കുമോ എന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്. മദ്യ വര്‍ജ്ജനം നടത്തിയ ആളുകളില്‍ വര്‍ഷങ്ങള്‍ കൊണ്ട് തലച്ചോറിന്റെ ചില ഭാഗങ്ങള്‍ മദ്യപാനത്തിന് മുമ്പുള്ള പഴയ സ്ഥിതിയില്‍ എത്തിയതായി പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തി. കേടുപാടുകള്‍ പരിഹരിക്കാന്‍ കഴിവുള്ള ന്യൂറല്‍ കണക്ഷനുകള്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന മദ്യ വര്‍ജനം കൊണ്ട് തിരികെ വരുന്നുണ്ട്. തീരുമാനങ്ങളെടുക്കല്‍, യുക്തിചിന്ത, പ്രശ്ന പരിഹാരം തുടങ്ങിയവ ചെയ്യുന്ന frontocerebellar circuitry അത്തരത്തിലൊന്നാണ്.

എന്നാല്‍ ചില സ്ഥലങ്ങളിലെ മാറ്റം സ്ഥിരമാണ്. ദീര്‍ഘകാലത്തെ ഓര്‍മ്മ, ചലനം(spatial navigation) തുടങ്ങിയവക്ക് കാരണമായ hippocampus മദ്യപാനം കൊണ്ട് സ്ഥായിയായി നശിച്ചുപോകുന്ന ഒന്നാണ്. മറ്റൊരു ഭാഗം ആണ് white matter. എന്നാലും മദ്യ വര്‍ജനത്തിന്റെ തലച്ചോറിലെ ഫലം പല ആളുകള്‍ക്കും പല രീതിയിലാണ് സംഭവിക്കുക. neuroimaging പഠനങ്ങള്‍ ഭാവിയില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിച്ചം വീശും.

— സ്രോതസ്സ് scientificamerican.com

എന്തുതന്നെയായാലും ഞാന്‍ പരീക്ഷണത്തിനില്ല. എനിക്ക് വിലപ്പെട്ടതെന്ന് പറയാന്‍ എന്റെ തലച്ചോറ് മാത്രമാണ്. അതിന്റെ ഒരു കോശത്തിന് പോലും കുഴപ്പമുണ്ടാക്കുന്ന കാര്യം ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്യില്ല.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “മദ്യപാനം തലച്ചോറിന് കേടുവരുത്തും

  1. ഇത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ആയതുകൊണ്ട് കുഴപ്പമില്ല. ഇതിനു പകരം ഈ പ്രസ്ഥാവന പ്രകൃതി ചികിത്സകരുടെ നിരീക്ഷണങ്ങളായി എഴുതിയിരുന്നെങ്കിൽ, ശാസ്ത്രജ്ഞന്മാർ ചാടി വീഴുന്നത് കാണാമായിരുന്നു. ശരീരത്തിലെ രക്തത്തിൽ 80% വെള്ളമാണ്. ആ വെള്ളത്തിൽ 8% ആൾക്കഹോൾ ആണ്. അതിൽ 60മില്ലി മദ്യം ദഹനേന്ദ്രിയത്തിലൂടെ സഞ്ചരിച്ച് രക്തത്തിലെത്തുമ്പോഴേയ്ക്കും അതിന്റെ വീര്യം കുറയും. ഈ അപകടങ്ങളൊന്നും ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ല.

    1. താങ്കളുടെ തെറ്റിധാരണയാണത്. ആര്‍ക്കും അങ്ങനെ ചാടി വീഴേണ്ട കാര്യമില്ല. ശാസ്ത്രജ്ഞര്‍ അവരുടെ പഠനം നടത്തുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കകയും ചെയ്യുക മാത്രമേയുള്ളു.

      ഇന്‍ഡ്യയിലെ നിയമം അനുസരിച്ച് blood alcohol content (BAC) legal limit എന്നത് 0.03% ആണ്. താങ്കളുടെ കണക്ക് പ്രകാരം എല്ലാവരേയും ശിക്ഷിക്കണോ?

ഒരു അഭിപ്രായം ഇടൂ