Conergy Group ഉം Lark Energy ഉം ചോര്‍ന്ന് 5 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് ബ്രിട്ടണിലെ Nottinghamshire യിലുള്ള Hawton ല്‍ സ്ഥാപിച്ചു. മെയ് 24 ന് പണിയാന്‍ അംഗീകാരം കിട്ടിയ ഈ നിലയത്തിന്റെ നിര്‍മ്മാണെ വെറും 6 ആഴ്ച്ചയേ എടുത്തുള്ളു. ബ്രിട്ടണിലെ ഏറ്റവും വലിയ സൊരോര്‍ജ്ജ നിലയമാണിത്.
21,600 പാനലുകളുള്ള ഈ നിലയം 14.6 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. 1,300 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കിക്കൊണ്ട് 4,860 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. 50kW ന് മുകളിലുള്ള നിലയങ്ങള്‍ക്ക് feed-in tariffs നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ അടുത്ത കാലത്ത് പ്രഖ്യാപിച്ചിരുന്നു.
– from businessgreen.com