ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍

9 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങുന്നു. ബാഗ്ദാദിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി Leon Panetta പങ്കെടുത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. പക്ഷേ ഇറാഖി മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് ഒഴുവാക്കി.

9 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം മൂലം ഇറാഖിലെ ജനത്തിനും വിദേശ സൈന്യത്തിനും നാശങ്ങളുടെ കണക്കേ പറയാനുള്ളു. 4,500 അമേരിക്കന്‍ സൈനികര്‍ മരിച്ചു. 32,000 പേര്‍ക്ക് മുറിവേറ്റു. ഇറാഖികളുടെ മരണത്തിന് കണക്കില്ല. Iraq Body Count ന്റെ അഭിപ്രായത്തില്‍ കുറഞ്ഞത് 104,000 സാധാരണ പൗരന്‍മാര്‍ മരിച്ചു. ബ്രട്ടീഷ് ആരോഗ്യ ജേണലായ Lancet ന്റെ 2006 ലെ കണക്ക് അനുസരിച്ച് 600,000 പേര്‍ മരിച്ചു. 1991 ഗള്‍ഫ് യുദ്ധം മുതല്‍ 2003 ലെ അധിനിവേശം വരെയുള്ള കാലത്തെ ഉപരോധം കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. 20 വര്‍ഷത്തെ യുദ്ധവും ഉപരോധവും കാരണം അവിടുത്തെ infrastructure തകര്‍ന്ന് തരിപ്പണമായി.

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നുണ്ടെങ്കിലും അമേരിക്ക പിന്‍വാങ്ങുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ എംബസി അമേരിക്ക ബാഗ്ദാദില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. വത്തിക്കാന്റെ വലിപ്പമുണ്ട് ഈ പുതിയ എംബസിക്ക്. ആയിരക്കണിക്കിന് കരാര്‍ ജോലിക്കാരുമായി അമേരിക്കന്‍ State Department ആണ് ഇത് നയിക്കുന്നത്. ഇവരുടെ സുരക്ഷിതത്വത്തിന് 16,000 കരാര്‍ കൂലിപ്പട്ടാളക്കാരും കൂട്ടിനുണ്ട്. സ്വന്തം വായൂസേനയും (Air Force) സസജ്ജമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം ഇടൂ