യുദ്ധക്കുറ്റവാളികളെ ശിക്ഷിച്ച ജഡ്ജിയെ കുറ്റവാളിയാക്കുന്നു

ചിലിയിലെ ഏകാധിപതി അഗസ്റ്റോ പിനോഷെ(Augusto Pinochet)യെയും തടവ്കാരെ പീഡിപ്പിച്ച ബുഷ് സര്‍ക്കാരിന്റെ അംഗങ്ങളേയും കുറ്റം ചാര്‍ത്തിയ സ്പെയിനിലെ ജഡ്ജി ബല്‍താസര്‍ ഗാര്‍സോണ്‍(Baltasar Garzón) നെ ഫ്രാന്‍സിസ്കോ ഫ്രാങ്കോ(Francisco Franco) അനുകൂലികളായ വലതുപക്ഷ സംഘങ്ങള്‍ എതിര്‍ത്തിനാല്‍ വിചാരണ നേരിടുന്നു. ഫ്രാങ്കോയുടെ അധികാരകാലം 1936 മുതല്‍ 1975 യായിരുന്നു. അയാളുടെ അധികാരത്തെ എതിര്‍ത്ത ഒരു ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. Garzón തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ചാര്‍ത്തിയ കുറ്റങ്ങളെ സര്‍ക്കാര്‍ വക്കീല്‍ അംഗീകരിക്കുന്നില്ല. ജഡ്ജി Garzón സുപ്രീം കോടതിയില്‍ സത്യം ചെയ്‌തു (testified)ഇങ്ങനെ പറഞ്ഞു,

“സര്‍ക്കാര്‍ വക്കീലിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ മറുപടി പറയുന്നില്ല. ഈ മുറിയിലുള്ള ആര്‍ക്കും സര്‍ക്കാര്‍ വക്കീലാകാനുള്ള നിയമസാധുതയില്ല.”

കുറ്റകാരനെന്ന് കണ്ടാല്‍ Garzón ക്ക് ജഡ്ജിയായി ഇനി തുടരാനാവില്ല. universal jurisdiction എന്ന പ്രമാണപ്രകാരമാണ് ജഡ്ജി Garzón രാജ്യത്തിന് പുറത്തുള്ള യുദ്ധക്കുറ്റങ്ങളേയും പീഡനങ്ങളേയും അന്വേഷിച്ചത്. 2003 ല്‍ ഒസാമാ ബില്‍ ലാദനേയും അല്‍ഖൈദയേയും പിന്നീട് ഗ്വാണ്ടാനമോ യുദ്ധത്തടവുകുടെ പീഡനത്തിന്റെ പേരില്‍ ബുഷ്‍ സര്‍ക്കാരിനേയും കുറ്റവാളികളായി പ്രഖ്യാപിച്ചു. 1998 ല്‍ അദ്ദേഹം ചിലിയിലെ ഏകാധിപതിയായിരുന്ന Pinochet അറസ്റ്റ് ചെയ്യാനുത്തരവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

സുപ്രീം കോടതി Garzón നെതിരേയുള്ള കേസ് തള്ളിക്കളയാത്തതിനാല്‍ അദ്ദേഹത്തിന്റെ അനുഭാവികള്‍ നിരാശരാണ്.

– from democracynow.org

ഒരു അഭിപ്രായം ഇടൂ