ആണവവികിരണ ശേഷിയുള്ള ജലം പതിനാറിടത്തു നിന്നും ചോരുന്നു

ഫുകുഷിമയിലെ റിയാക്റ്റര്‍ No. 1 ല്‍ രണ്ട് പുതിയ സ്ഥലത്തു നിന്നും ആണവവികിരണ ശേഷിയുള്ള ജലം ചോരുന്നതായി കണ്ടെത്തി. ഇതിന് മുമ്പ് 14 സ്ഥലങ്ങള്‍ ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനാല്‍ റിയാക്റ്റര്‍ 4 ലെ ആണവചാരക്കുളം (spent-fuel pool) തണുപ്പിക്കുന്നത് Tokyo Electric Power Co രണ്ട് മണിക്കൂര്‍ നിര്‍ത്തിവെച്ചു.

തണുത്തുറയുന്നതിനാലാണ് (freezing) ചോര്‍ച്ചയുണ്ടായതെന്ന് കരുതുന്നു. താഴ്ന്ന നിലയിലുള്ള വികിരണ ശേഷിയേ വെള്ളത്തിനുള്ളു എന്ന് അധികൃതര്‍ പറഞ്ഞു. ആണവചാരക്കുളത്തിലെ താപനില 21 ഡിഗ്രി സ്ഥിരമായി നില്‍ക്കുകയാണ്.

40 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം റിയാക്റ്റര്‍ 4 ലെ ശീതീകരണിയില്‍ നിന്ന് ചോര്‍ന്നപ്പോള്‍ 600 ലിറ്റര്‍ വേറൊരു ഭാഗത്തുനിന്ന് ചോര്‍ന്നു. ചോര്‍ന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

– source japantimes.co.jp

ഒരു അഭിപ്രായം ഇടൂ