അകത്തുള്ള containment vessel ലെ വാല്‍വില്‍ നിന്ന് അസാധാരണമായ നിലയില്‍ തണുപ്പിക്കാനുള്ള ദ്രാവകം ചോര്‍ന്നതിനാല്‍ Kansai Electric Power Co ന്റെ Mihama No. 2 റിയാക്റ്റര്‍ അടച്ചിട്ടു. അണുവികരണം ചോര്‍ന്നില്ല എന്ന് അധികാരികള്‍ അറിയിച്ചു.
ഈ ചോര്‍ച്ച പടിഞ്ഞാറേ ജപ്പാനിലുള്ള 500 മെഗാവാട്ട് റിയാക്റ്ററിനകത്തെ മര്‍ദ്ദത്തെ ബാധിച്ചിട്ടില്ല എന്ന് ജപ്പാനിലെ രണ്ടാമത്തെ വലിയ ഊര്‍ജ്ജ കമ്പനി പറഞ്ഞു.
പരിപാലനത്തിനായി Mihama No. 2 ഡിസംബര്‍ 18 നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജപ്പാനിലെ നാലാമത്തെ പഴയ അണുനിലയമാണിത്. ഫുകുഷിമ ദുരന്തത്തിന് ശേഷം ഇത്തരത്തിലുള്ള 9 നിലയങ്ങളില്‍ ഒന്നു മാത്രമേ പ്രവര്‍പ്പിച്ചിരുന്നുള്ളു.
റിയാക്റ്ററിന്റെ pressuriser ലെ വാല്‍വ് ആണ് റിയാക്റ്റര്‍ പാത്രത്തിനകത്തെ മര്‍ദ്ദത്തെ ക്രമീകരിച്ച് ജലത്തെ ബാഷ്പമാകാതെ നിലനിര്‍ത്തുന്നത്. അതില്‍ നിന്ന് വളരേറെ അളവില്‍ ജലം ചോര്‍ന്നു. അതുകൊണ്ടാണ് കമ്പനി റിയാക്റ്റര്‍ അടച്ചിടാന്‍ ഉത്തരവിട്ടത്.
ഫുകുഷിമ ദുരന്തത്തിന് ശേഷം ജപ്പാനിലെ 54 ആണവ നിലയങ്ങളില്‍ 50ഉം അടച്ചിട്ടിരിക്കുകയാണ്. മിക്കവയും സാധാരണ നടത്തുന്ന പരിപാലന പരിപാടിയിലൂടെ കടന്ന് പോകുന്നു. അവ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രാദേശിക സമൂഹത്തിനുള്ള ഭീതികാരണം ആ സ്ഥിതില്‍ നിലനില്‍ക്കുകയാണ്.
ജനത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് തെക്കെ ജപ്പാനിലെ Kyushu Electric Power Co ന്റെ Genkai നിലയം കഴിഞ്ഞ മാസം പ്രവര്‍പ്പിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ അവിടെ ശീതീകരണി സംവിധാനത്തിലെ തകരാറുകാരണം നിലയം ഓട്ടോമാറ്റിക്കായി നിന്നുപോയി.
– from in.reuters.com
54ല്‍ 50ഉം അടച്ചിട്ടിട്ട് പോലും വികസിത രാജ്യമായ ജപ്പാനില്‍ പവര്‍കട്ടോ ഒന്നും ഉണ്ടാകുന്നില്ലേ? അപ്പോള്‍ ഇത്രക്കുണ്ട് ആണവോര്‍ജ്ജനിലയത്തില്‍ നിന്നുള്ള വൈദ്യുതിയുടെ പ്രാധാന്യം.
ആണവോര്‍ജ്ജം മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കുന്നു എന്നാണ് മാര്‍ക്കെറ്റിങ്കാരുടെ ഭാഷ്യം. അത്യധികം സങ്കീര്‍ണ്ണവും അപകടകരവും ആയ സിസ്റ്റത്തിന് കൂടുതല്‍ പരിപാലനം വേണമെന്ന് ആര്‍ക്കാണ് അറിയാത്തത്. നിസാരം പെട്രോള്‍ എഞ്ജിനേക്കാള്‍ കൂടുതല്‍ പരിപാലനം ഡീസല്‍ എഞ്ജിന് വേണമെന്നത് പോലെ. ഈ പരിപാലന സമയത്തും ഇവ വൈദ്യുതി നല്‍കുമോ? എന്തരോ എന്തോ…