Olkiluoto റിയാക്റ്ററിന് ശരിയായ രൂപകല്‍പ്പനയില്ല

2005 മുതല്‍ നിര്‍മ്മാണം നടന്നുവരുന്ന ആണവനിലയമാണ് മൂന്നാം തലമുറ അത്യന്താധുനിക OL3 European Pressurised Reactor (EPR). ഫിന്‍നാന്റിലെ Olkiluoto യിലാണ് ഇത് നിര്‍മ്മിക്കുന്നത്. പല പ്രാവശ്യം മാറ്റിവെച്ച് 2013 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. 2009 ല്‍ ഇതിനെക്കുറിച്ചുള്ള ഒരു രഹസ്യ രേഖ Finnish YLE television news പുറത്തുകൊണ്ടുവന്നു. ഫിന്‍ലാന്റ് സര്‍ക്കാരിന്റെ ആണവനിലയ പരിശോധന സംഘമായ STUK ന് ഇതുവരെയും പുതിയ റിയാക്റ്ററിന്റെ ഡിസൈന്‍ പരിശോധനക്കായി ലഭിച്ചിട്ടില്ല എന്നതാണ് അതില്‍ പറഞ്ഞിരിക്കുന്നത്. ആണവ സുരക്ഷയേക്കുറിച്ചുള്ള അടിസ്ഥാന രീതി ഇങ്ങനെയാണ്. ശരിക്കും 2009 ല്‍ പണി തീരണ്ട പ്രൊജക്റ്റാണിത്.

STUK ന്റെ Director General ആയ Jukka Laaksonen നിലയം നിര്‍മ്മിക്കുന്ന അറീവയുടെ CEO ആയ Anne Lauvergeon ന് അയച്ച കത്തില്‍ പറയുന്നു

Without a proper design that meets the basic principles of nuclear safety, and is consistently and transparently derived from the concept presented as an annex to the construction license application, I see no possibility to approve these important systems for installation. This would mean that the construction will come to a halt and it is not possible to start commissioning tests.

[…]

[E]vident design errors are not corrected and we are not receiving design documentation with adequate inf

ഡിസൈന്റെ പ്രശ്നത്തെക്കുറിച്ച് നിര്‍മ്മാണം തുടങ്ങി നാല് വര്‍ഷം കഴിഞ്ഞാണ് അധികാരികള്‍ക്ക് മനസിലാവുന്നത്. ശരിക്കും ഈ ഡിസൈനുകള്‍ പണി തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ വിശദമായി പരിശോധിക്കപ്പെടേണ്ടത്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത, പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഈ റിയാക്റ്ററിന്റെ ഡിസൈന്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിലയത്തിന്റേയും ലക്ഷക്കണക്കിന് ആളുകളുടേയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. ഇത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരിശോധിക്കേണ്ടതായിരുന്നു.

ഇതൊന്നും ചെയ്യാതെ എങ്ങനെയാണ് ഒരു ആണവനിലയത്തിന്റെ നിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചു? ഇത് എങ്ങനെ സംഭവിച്ചു? കഴിവില്ലായ്മയോ ഒളിച്ചുകളിയോ? [ഒരു വീടുവെക്കണമെങ്കില്‍ അതിന്റെ പ്ലാന്‍ എത്രപേരെകണ്ട് അംഗീകരിപ്പിക്കണം എന്ന് ഓര്‍ക്കുക.]

OL3 യുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഒളിച്ചുകളിയും കഴിവില്ലായ്മയുമാണിത്. ഭീമമായ ചിലവ്, വമ്പന്‍ അധിക ബഡ്ജറ്റ്. ഗുണനിലവാരമില്ലാത്ത നിര്‍മ്മാണവും സുരക്ഷാ വീഴ്ച്ചകളും. വിഷമങ്ങള്‍ വിളിച്ചുപറയുന്ന തൊഴിലാളികളെ അടിച്ചമര്‍ത്തല്‍.

ലോകത്ത് ആണവവിജയകൊടി പാറിപ്പിക്കാന്‍ പ്രതീക്ഷിച്ച പ്രൊജക്റ്റാണിത്. ആണവ പുനരുദ്ധാരണത്തിന്റെ മുന്നണി പോരാളി. അതില്‍ നിന്നും അത് വെറുമൊരു തമാശയായും പ്രഹസനമായും പിന്നീട് അപകടവുമായി മാറി. ആണവോര്‍ജ്ജത്തിന്റെ എല്ലാം തെറ്റിയ വാക്കായിമാറി EPR.

എന്നിട്ടും ഈ റിയാക്റ്റര്‍ ഡിസൈനാണ് അറീവ ലോകം മുഴുവന്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഫ്രാന്‍സ്, ചൈന, ബ്രിട്ടണ്‍, അമേരിക്ക, ഇന്‍ഡ്യ, ഇറ്റലി, അബുദാബി തുടങ്ങിയ രാജ്യങ്ങളില്‍. അറീവക്ക് ഇത്ര വലുതും സങ്കീര്‍ണ്ണതയേറിയതുമായ ഒരു പ്രൊജക്റ്റ് ചെയ്യുന്നതിനുള്ള കഴിവില്ല. ഇവരുടെ നിര്‍മ്മാണ ലൈസന്‍സ് ഉടന്‍ നിര്‍ത്തലാക്കണം.

– from greenpeace

ഈ റിയാക്റ്ററാണ് നമ്മുടെ ജയാറാം രമേശും മറ്റ് UPA ടീമുകളും ചേര്‍ന്ന് ജൈതാപൂരില്‍ മനുഷ്യനെ കൊല്ലാന്‍വേണ്ടി സ്ഥാപിക്കാന്‍ പോകുന്നത്.

2009/05/09

ഒരു അഭിപ്രായം ഇടൂ