ആണവോര്‍ജ്ജം 2022 ഓടെ പൂര്‍ണ്ണമായി ഓഴുവാക്കാനാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ തീരുമാനത്തോടെ യുറോപ്പിലെ ഏറ്റവും വലിയ എഞ്ജിനീറിങ്ങ് കമ്പനിയായ സീമന്‍സ് ആണവോര്‍ജ്ജത്തോട് വിടവാങ്ങുന്നു എന്ന് അറിയിച്ചു. ജര്‍മ്മിയില്‍ മാത്രമല്ല, ലോകം മുഴുവന്‍ അവര്‍ ആണവനിലയ നിര്‍മ്മാണം വേണ്ടെന്നുവെക്കും.
“ആ അദ്ധ്യായം അടഞ്ഞു,” Der Spiegel ലുമായ അഭിമുഖത്തില്‍ മ്യൂണിക് ആസ്ഥാനമായ കമ്പനിയുടെ തലവന്‍ Peter Löscher അങ്ങനെയാണ് അഭിപ്രായപ്പെട്ടത്. അതിവേഗം വളരുന്ന പുനരുത്പാദിതോര്‍ജ്ജ മേഖലോയോട് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജര്‍മ്മിയിലെ 17 നിലയങ്ങളെല്ലാം നിര്‍മ്മിച്ചത് സീമന്‍സാണ്. ലോകത്ത് ആദ്യമായി ആണവോര്‍ജ്ജത്തെ ഉപേക്ഷിച്ച കമ്പനിയാണ് സീമന്‍സ്. ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ജര്‍മ്മനിയിലെ മറ്റ് കമ്പനികളും തങ്ങളുടെ നിലപാടുകള്‍ പുനപരിശോധിക്കും.
ഫുകുഷിമ ദുരന്തത്തോടെ ജര്‍മ്മനിക്ക് മറ്റ് ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളന്വേഷിക്കണമെന്ന് മനസിലായി എന്ന് മേയില്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍കല്‍ പ്രഖ്യാപിച്ചിരുന്നു.
ജര്‍മ്മനിയുടെ വൈദ്യുതോര്‍ജ്ജത്തിന്റെ 23% ആണവോര്‍ജ്ജത്തില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ 2020 ഓടെ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 35% ല്‍ എത്തിക്കാന്‍ സര്‍ക്കാര്‍ വലിയ പദ്ധതികളിടുകയാണ്. ഇപ്പോള്‍ ജര്‍മ്മനി 18% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നു.
റഷ്യിലെ ആണവോര്‍ജ്ജ കമ്പനിയായ Rosatom മുമായി ചേര്‍ന്ന് ഡസന്‍ കണക്കിന് ആണവനിലയം പണിയാന്‍ സീമന്‍സ് ഒപ്പു വെച്ച കരാറുകളില്‍ നിന്നെല്ലാം സീമന്‍സ് പുന്‍വാങ്ങുന്നതായി Löscher പറഞ്ഞു. മറ്റ് മേഖലകളില്‍ Rosatom മുമായി സഹകരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
– from nytimes.com
വളരെ നല്ല വാര്‍ത്ത. നന്ദി സീമന്‍സ്.