സര്‍ക്കാര്‍ ജോലിക്കാരുടെ അവകാശങ്ങള്‍ നിയന്ത്രിച്ച ഗവര്‍ണര്‍ Scott Walker ന്റെ വിജ്ഞാപനത്തിന്റെ വാര്‍ഷിക ദിനമായ കഴിഞ്ഞ ദിവസം Madison ല്‍ 60,000 പേര്‍ പങ്കെടുത്ത പ്രകടനം നടന്നു. കഴിഞ്ഞ വര്‍ഷം ഈ പ്രശ്നത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിന് ജനങ്ങള്‍ Wisconsin ലെ തലസ്ഥാന മന്ദിരത്തില്‍ തമ്പടിച്ചു. Occupy Wall Street പ്രസ്ഥാനത്തിന് മുമ്പ് നടന്ന അവരുടെ ഈ പ്രതിഷേധം ലക്ഷക്കണക്കിന് ആളുകളക്ക് സാമ്പത്തിക, രാഷ്ട്രീയ അസമത്വത്തിനെതിരേയും 1% ക്കാരുടേയും ബാങ്കുകാരുടേയും നിഷ്‌ഠുരവാഴ്‌ചക്കെതിരേയും ശബ്ദമുയര്‍ത്താന്‍ പ്രചോദനമായി.
99% വരുന്ന ലോകം മൊത്തമുള്ള ജനങ്ങളുടെ എതിര്‍പ്പിന്റെ ഒരു ഉദാഹരണമാണ് ഇത്. ഈ വര്‍ഷം ഇന്‍ഡ്യയില്‍ ഏറ്റവും വലിയ പൊതുപണിമുടക്ക് നടന്നു. ബഹറിനില്‍ പതിനായിരങ്ങള്‍ പ്രകടനം നടത്തി, മോണ്‍ട്രിയേലിലും സ്പെയിനിലും പൊതു പണിമുടക്ക് നടന്നു. അവിടെ വിദ്യാര്‍ത്ഥികള്‍ പൊതു സ്ഥലം കൈയ്യേറി ബാങ്ക് പ്രഭുക്കന്‍മാരുടെ ചിലവ് ചുരുക്കല്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. മോസ്കോയില്‍ വലിയ പ്രകടനം നടന്നു. Occupy പ്രസ്ഥാനത്തിന്റെ ശക്തി കുറയുന്നു എന്ന് കമ്പോളമാധ്യമങ്ങള്‍ പറയുമ്പോളും അമേരിക്കയിലും പ്രസ്ഥാനം വളരുകയാണ്. വര്‍ഷത്തിലെ തണുപ്പ് കൂടിയ മാസങ്ങളില്‍ പോലും കഴിഞ്ഞ ദശാബ്ദങ്ങളിലേക്കും കൂടുതല്‍ വലിയ വിപ്ലവ ശക്തി അവിടെ ആവിര്‍ഭവിക്കുന്നു.
പ്രാദേശിക സമൂഹങ്ങളുമായി ഒത്തു ചേരുന്നതിനും, അഴുമതിക്കാരായ ബാങ്കുകാരില്‍ നിന്ന് വീടുകള്‍ സംരക്ഷിക്കുന്നതിലും, അത്യാര്‍ത്തിക്കാരായ കോര്‍പ്പറേറ്റില്‍ നിന്ന് തൊഴില്‍ സംരക്ഷിക്കുന്നതിനും, തിരശ്ഛീനമായി വളരാനും ഈ മഞ്ഞ് കാലത്ത് ഞങ്ങള്‍ ഉപയോഗിച്ചു. ഈ #GlobalSpring ല്‍ ഞങ്ങള്‍ വീണ്ടും തെരുവുകള്‍ കൈയ്യേറും. മേയ് – 1 ന് Occupy Wall Street പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ശരിയായ ജനാധിപത്യത്തവും സാമ്പത്തിക സമത്വത്തവും ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ഇതില്‍ പങ്കുകൊള്ളണം. No Work, No School, No Housework, No Shopping, No Banking – അതിനേക്കാള്‍ പ്രാധാന്യത്തില്‍ തെരുവുകള്‍ കൈയ്യേറുക!

ഞങ്ങള്‍ തയ്യാറാകുകയാണ്. ഡസന്‍ കണക്കിന് നഗരങ്ങളില്‍ ആസൂത്രണം നടക്കുന്നു. തൊഴിലാളി സംഘടനകള്‍, കുടിയേറ്റക്കാരുടെ സംഘങ്ങള്‍, കലാകാര്‍, കൈയ്യേറ്റക്കാര്‍, വിശ്വാസികള്‍ എല്ലാവരും ഒന്നുചേരുന്നു. ഇനി നിങ്ങളെ കൂടിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. നിങ്ങള്‍ക്കെന്തു ചെയ്യാമെന്നുള്ളതിനെക്കുറിച്ച് തുടര്‍ന്ന് വായിക്കൂ.
ചിക്കാഗോയില്‍ 1886 ല്‍ നടന്ന Haymarket കൂട്ടക്കൊലയുടെ വാര്‍ഷികമാണ് സാര്‍വ്വ ദേശീയ തൊഴിലാളി ദിനമായ മേയ് 1. അവിടെ എട്ട് മണിക്കൂര്‍ എന്ന് തൊഴില്‍ സമയം നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന് നേരെ ചിക്കാഗോ പോലീസ് വെടിവെച്ചു. പല രാജ്യങ്ങളിലും മേയ് 1 അവധി ദിനമാണ്. എന്നാല്‍ അമേരിക്കയില്‍ എട്ട് മണിക്കൂര്‍ തൊഴില്‍ സമയം വിജയിച്ചിട്ടുകൂടി അവധി ദിനം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാലും മേയ് ദിനം അമേരിക്കയില്‍ ശക്തിയേറിയ ദിനമാണ്. 2006 ല്‍ കുടിയേറ്റക്കാരുടെ സംഘടന തെരുവിലിറങ്ങി കുടിയേറ്റക്കാരില്ലാത്ത ദിനം എന്ന പേരില്‍ പൊതു പണിമുടക്ക് നടത്തി. ചിക്കാഗോയിലും ലോസാഞ്ജലസ്സിലും മാത്രം പത്ത് ലക്ഷമാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നു. അമേരിക്ക മുഴുവനുമുള്ള നഗരങ്ങളില്‍ പതിനായിരങ്ങളുടെ ജാഥകളായി തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.

ഇപ്പോള്‍ Occupy Los Angeles, Occupy Chicago, Occupy Oakland മറ്റ് General Assemblies, അനുകൂലിക്കുന്നവരുടെ സംഘങ്ങള്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശ പ്രകാരം Occupy Movement തൊഴിലാളികളോടും, കുടിയേറ്റക്കാരോടും മറ്റ് സമൂഹങ്ങളോടും കൂടിച്ചേര്‍ന്ന് അടിച്ചമര്‍ത്തലിനെതിരെ ഈ മേയ് ദിനത്തില്‍ പൊതു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയിലെയും ക്യാനഡയിലേയും, ആസ്ട്രേലിയയിലേയും ഡസന്‍കണക്കിന് കൈയ്യേറ്റങ്ങള്‍ ഇപ്പോള്‍ തന്നെ മെയ് ദിനത്തെ അംഗീകരിച്ചു.

– source occupywallst.org