
വികിരണമേറ്റ പ്രദേശത്തിന്റെ വലിയ ഒരു പ്രദേശത്ത് ചതുരശ്ര മീറ്ററില്‍ 60,000 മുതല്‍ 600,000 വരെ becquerels എന്ന തോതില്‍ ആണവ വികിരണം ഏറ്റു. ചതുരശ്ര മീറ്ററിന് 300,000 becquerels എന്നാല്‍ ആദ്യ വര്‍ഷം 5 milliSieverts ഉം 10 വര്‍ഷത്തേക്ക് 19 mSv ഉം ആകും. ഇത് പ്രതിവര്‍ഷം 1 mSv എന്ന തോതിനെക്കാള്‍ അധികമാണ്. International Atomic Energy Agency അവരുടെ “Radiation Safety” പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു:
“ഒരു വ്യക്തിയും അംഗീകരിക്കാനാവാത്ത അപകടസാധ്യത ഏല്‍ക്കാതിരിക്കാനാണ് വികിരണ ഡോസിന്റെ പരിധി നിശ്ഛയിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇത് പ്രതിവര്‍ഷം 1 mSv ഉം പ്രത്യേക സാഹചര്യത്തില്‍ പ്രതിവര്‍ഷം 5 mSv ഉം ആകാം. എന്നാല്‍ 5 വര്‍ഷത്തെ ശരാശരി ഡോസ് പ്രതിവര്‍ഷം 1 mSv ല്‍ കൂടാന്‍ പാടില്ല.”
– from thinkprogress.org
