കക്കൂസ് കടലാസ് നിരോധിക്കുക

tp_graph.jpgഇപ്പോള്‍ പത്രങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരം കക്കൂസ് കടലാസ് ഉപയോഗിക്കുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നമ്മുടെ ബംഗ്ലാവുകളില്‍ ഉപയോഗിക്കുന്ന ഈ മാര്‍ദ്ദവമേറിയ കക്കൂസ് കടലാസിന്റെ 98% പുതു മരത്തില്‍ (virgin wood) നിന്നാണ് എന്ന് നിങ്ങള്‍ക്കറിയുമോ?

“കക്കൂസ് കടലാസ് നിര്‍മ്മിക്കുന്നത് നമ്മുടെ കാലത്തെ ഏറ്റവും വലിയ ധാരാളിത്തമായി ഭാവി തലമുറ മുദ്രകുത്തും. ആഗോളതാപന കാര്യത്തില്‍ ഹമ്മര്‍ കാറുകള്‍ ചെയ്യുന്നതിനേക്കാള്‍ മോശമായ കാര്യമാണ് കക്കൂസ് കടലാസ് നിര്‍മ്മിക്കാന്‍ പുതു മരങ്ങള്‍ ഉപയോഗിക്കുന്നത്,” എന്ന് Natural Resources Defence Council ലെ ശാസ്ത്രജ്ഞനായ Allen Hershkowitz പറഞ്ഞു.

ഓഫീസുകളില്‍ നിന്നുള്ള കടലാസായിരുന്നു പുനചംക്രമണം ചെയ്ത് കക്കൂസ് കടലാസ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഓഫീസുകള്‍ കടലാസിത്ത തരം ആയി മാറിയതോടെ ഗുണമേന്‍മയേറിയ നീളം കൂടിയ നാരുകളുള്ള കടലാസ് പുനചംക്രമണം ചെയ്യാന്‍ ലഭിക്കാതെയായി.

ശരാശരി അമേരിക്കക്കാരന്‍ 23.6 റോള്‍ കക്കൂസ് കടലാസ് പ്രതി വര്‍ഷം ഉപയോഗിക്കുന്നു. രാജ്യം മൊത്തം 700 കോടി റോള്‍. ഒരു യൂക്കാലി മരത്തില്‍ നിന്ന് 1,000 റോള്‍ കടലാസ് നിര്‍മ്മിക്കാമെങ്കില്‍ 70 ലക്ഷം മരം വേണം അമേരിക്കക്കാര്‍ക്ക് കക്കൂസില്‍ ഉപയോഗിക്കാന്‍.

കക്കൂസ് കടലാസ് ഉപയോഗിക്കാതിരിക്കുക എന്നതാണ് നേരായ പരിഹാരം. ഫ്രഞ്ചുകാര്‍ 1710 ല്‍ തന്നെ bidet കണ്ടുപിടിച്ചതാണ്. എന്നാല്‍ മെട്രിക് സിസ്റ്റം പോലെ ഇതും അമേരിക്കയില്‍ പ്രചാരത്തിലെത്തിയില്ല. പരിസ്ഥിതി നാശത്തെക്കുറിച്ച് വ്യസനിക്കുന്ന അമേരിക്കക്കാരില്‍ പോലും 6% പേര്‍ മാത്രമാണ് കക്കൂസ് കടലാസ് ഒഴുവാക്കാന്‍ തയ്യാറായിട്ടുള്ളതെന്ന് ഒരു സര്‍വ്വേ കണ്ടെത്തി.

– source grist.org

ഒരു അഭിപ്രായം ഇടൂ