ദാ വരുന്നു സുനാമി ചവറുകള്‍

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമി 2 മുതല്‍ 2.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ആണ് കടലിലെത്തിച്ചത്. അതില്‍ കുറെ കടലിലൂടെ ഒഴുകി ഹവായ് ദ്വീപ് തീരങ്ങളില്‍ 2013 ന്റെ തുടക്കത്തോടെ എത്തും. അവിടെ നിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരം കറങ്ങി വീണ്ടും ഹവായിലെത്തും. 10 മുതല്‍ 20 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിലുണ്ട്. 1-5% വരെ അമേരിക്കയുടെ പടിഞ്ഞാറെ തീരം അലാസ്ക, ബ്രിട്ടീഷ് കൊളംബിയ, വാഷിങ്ടണ്‍, ഒറിഗണ്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ് കൂടും. Monterey Bay യില്‍ വരെ ഇവ എത്തുമൊ എന്ന് പറയാനാവില്ലന്ന് National Oceanic and Atmospheric Administration ന്റെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാര്‍ച്ച് 11, 2011 ല്‍ ജപ്പാനില്‍ നടന്ന magnitude-9 ഭൂമികുലുക്കം ഉണ്ടാക്കിയ സുനാമി വീടുകള്‍, ബോട്ടുകള്‍, തുടങ്ങി എല്ലാത്തിനേയും നശിപ്പിച്ച് കടലിലെത്തിച്ചു. 23,000 ആളുകളെ കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്.

അവശിഷ്ടങ്ങളിലധികവും മദ്ധ്യ പസഫിക്കില്‍ എത്തിയിരിക്കുന്നു. ഇവയില്‍ ഭാരം കുറഞ്ഞ വസ്തുക്കള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. ചില അവശിഷ്ടങ്ങള്‍ ഇപ്പോള്‍ തന്നെ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ജപ്പാനിലെ കക്കാ ഫാമുകളില്‍ ഉപയോഗിച്ചിരുന്ന ആറ് വലിയ buoys കഴിഞ്ഞ വര്‍ഷം അലാസ്കയില്‍ കണ്ടെത്തി.

അവശിഷ്ടങ്ങളില്‍ കൂടുതലും ജപ്പാനിലെ മീന്‍പിടുത്ത വ്യവസായവുമായി ബന്ധപ്പെട്ടതാണെന്ന് conservation biologist ഉം Ocean Conservancy യുടെ marine debris specialist ഉം ആയ Nicholas Mallos പറഞ്ഞു. മീന്‍പിടുത്ത ഉപകരണങ്ങള്‍ വന്യജീവിതത്തേയും പവിഴപ്പുറ്റുകളേയും നശിപ്പിച്ചേക്കാം.

സുനാമി ആണവനിലയത്തിന് വലിയ നാശമാണ് ഉണ്ടാക്കിയത്. ആണവ വികിരണം കടലില്‍ ഒഴുകി. എന്നാല്‍ ഒഴുകി വരുന്ന അവശിഷ്ടങ്ങള്‍ക്ക് ആണവ വികിരണ ശേഷിയുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. Environmental Protection Agency യുടെ അഭിപ്രായത്തില്‍ ജനങ്ങള്‍ ആണവവികിരണത്തെ ഓര്‍ത്ത് പേടിക്കേണ്ട എന്നാണ്.

ആരെങ്കിലും സംശയാസ്പദമായ വസ്തുക്കള്‍ കടല്‍തീരത്തെ അവശിഷ്ടങ്ങളില്‍ കാണുകയാണെങ്കില്‍ അത്യാഹിത വിഭാഗത്തെ അറിയിക്കുകയോ disasterdebris@noaa.gov ലേക്ക് കത്ത് ആയക്കുകയോ ചെയ്യണമെന്ന് അവര്‍ പറയുന്നു.

– from mercurynews.com

ഒരു അഭിപ്രായം ഇടൂ